സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്. ഇപ്പോഴിതാ ബിഗ് ബോസ് 7ന്റെ ഭാഗമായിരിക്കുകയാണ് രേണു സുധി.
സുധി ചേട്ടാ ഞാൻ വന്നുകെട്ടോ… എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ടാണ് രേണു ബിഗ് ബോസ് ഹൗസിലേക്ക് കാലെടുത്ത് വെച്ചത്. രേണു പ്രഡിക്ഷൻ ലിസ്റ്റിലെല്ലാം നിറഞ്ഞ് നിന്നിരുന്നു.
അതേസമയം സോഷ്യൽമീഡിയ തുറന്നാൽ നിങ്ങളുടെ പേരണല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ രേണുവിനോട് സംസാരിച്ച് തുടങ്ങിയത്. സുധിയെ എനിക്ക് അറിയാമായിരുന്നു. പരിചയമുണ്ടായിരുന്നു.വളരെ നല്ല ആക്ടറായിരുന്നുവെന്നു എന്നും മോഹൻലാൽ രേണുവിനോട് പറഞ്ഞു. ഒരുപാട് സന്തോഷം… എന്റെ ലൈഫിൽ എങ്ങനെയാണോ ഞാൻ നിൽക്കുന്നത് അതുപോലെ തന്നെ ബിഗ് ബോസ് ഹൗസിലും ഞാൻ ഞാനായിട്ട് തന്നെ നിൽക്കും. എന്റേതായിട്ടുള്ള കുറച്ച് ശരികളുണ്ട്. അതൊക്കെ മനസിലാക്കികൊണ്ട് നാട്ടുകാർ എനിക്ക് വോട്ട് ചെയ്യും.
എല്ലാ ബിഗ് ബോസും പോലെയല്ല ഇപ്രാവശ്യം. ഏഴിന്റെ പണിയാണ്. നന്നായിട്ട് കളിക്കൂവെന്നും രേണുവിനെ മോഹൻലാൽ ആശംസിച്ചു.

