Spread the love

തിരുവനന്തപുരം: ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയം മകളുടെ സഹപാഠിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന് 83 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും.

പതിനൊന്നുകാരിയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ മനുവിനെ (40) ആണ്അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം നാല് വർഷം തടവ് കൂടുതലായി അനുഭവിക്കണം.

2021 ഏപ്രിൽ മാസത്തിൽ പ്രതിയുടെ ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്ത ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യ ആശുപത്രിയിൽ ആയതിനാൽ മനുവിന്‍റെ മകളടക്കം കുടുംബ വീട്ടിലായിരുന്നു താമസം. ഇവിടെ വന്ന മകളുടെ സഹപാഠിയായ കുട്ടിയെ ആണ് ഇയാൾ പലതവണയായി പീഡിപ്പിച്ചത്.