Spread the love

 

കോട്ടയം :വെടിക്കെട്ടുകൾ പോലെയുള്ള ആചാരങ്ങളിൽ മതങ്ങളും മനുഷ്യരും വിവേകപൂർണമായ തീരുമാനം എടുക്കണമെന്ന് കാതോലിക്കാ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

 

ഈശ്വരനും, വിശുദ്ധരും പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല,വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിൽ ആണ്.അതിരുകടന്ന ആഘോഷങ്ങളിലല്ല, അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നത് എന്നദ്ദേഹം പറഞ്ഞു.

 

ഓർത്തഡോക്സ് സഭയുടെ പള്ളികളിൽ പെരുന്നാൾ ആഘോഷങ്ങൾ ലളിതമാക്കണമെന്ന് കാതോലിക്കാ ബാവാ പറഞ്ഞു.

ഒരു വർഷത്തെ പെരുന്നാളിൽ നിന്ന് ഇപ്രകാരം കരുതി വെക്കുന്ന തുക ഉപയോഗിച്ച് ഒരു ഭവനം നിർമ്മിച്ച് മാതൃക തീർക്കാൻ ബാവാ സഭാ വിശ്വാസികൾക്ക് ആഹ്വാനം നൽകി