Spread the love

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്.

 

ജൂൺ 12ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകണം. വീണ അടക്കം ഒൻപത് പേർക്കാണ് ഇ.ഡി ഇന്ന് സമൻസ് അയക്കുന്നത്. സി.എം.ആർ.എൽ ഉദ്യോഗസ്ഥരടക്കം പട്ടികയിലുണ്ട്.

 

സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ.എസ് കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ് സുശേഷ് കുമാർ തുടങ്ങിയവർക്കാണ് സമൻസ് അയയ്ക്കുന്നത്. കർത്തയുടെ ഭാര്യയും മകനുമടക്കമുള്ള കുടുംബാംഗങ്ങൾ പട്ടികയിലുണ്ട്. വിവിധ കമ്പനികളുടെ ഡയറക്‌ടർമാരാണിവർ.

 

കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സമർപ്പിച്ച കുറ്റപത്രത്തിലെ അനുബന്ധ രേഖകളുടെ പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാൻ കൊച്ചിയിലെ പ്രത്യേക (പി.എം.എൽ.എ )കോടതി ഉത്തരവിട്ടിരുന്നു. ഇ.ഡി. സമർപ്പിച്ച അപേക്ഷയിലായിരുന്നു നിർദ്ദേശം.