നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അഞ്ചംഗ സംഘം പിടിയിൽ; 45,000 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു
കൊട്ടയം: ചങ്ങനാശേരി റെയിൽവേ–അരമനപ്പടി റോഡിന് സമീപം പ്രവർത്തിക്കുന്ന NSK Trading & Marketing സ്ഥാപനത്തിലും അതിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന KL 72 E 3915 നമ്പർ മഹീന്ദ്ര ബൊലേറോ മാക്സ് പിക്കപ്പ് വാനിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളായ 45,000 പാക്കറ്റ് ഹാൻസ് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തെ തുടർന്ന് ചങ്ങനാശേരി പോലീസ് സബ് ഇൻസ്പെക്ടർ സജിത് മോന്റെ നേതൃത്വത്തിലുള്ള സംഘവും, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും 08.05.2026 രാത്രി 10.40 ഓടെ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് ചാക്കുകൾ കടയിലേക്ക് ഇറക്കുന്നതായി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 60 പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വിൽപ്പന നടത്തി അമിതലാഭം നേടാനാണ് ഇവ സൂക്ഷിച്ചിരുന്നത്.
അറസ്റ്റിലായവർ: കടയുടമ ഫാത്തിമാപുരം സ്വദേശിയായ മുഹമ്മദ് സമീർ ഖാൻ, വാഹന ഉടമ വയനാട് തരുവണ സ്വദേശിയായ ബാബു പി, ഡ്രൈവർ വയനാട് മാനന്തവാടി സ്വദേശിയായ രജീഷ് വി.ആർ,(46),
പായിപ്പാട് സ്വദേശി ശരണ് ശശി,(31)ചങ്ങനാശേരി സ്വദേശി ഹരീഷ് ടി.എസ് (35) എന്നിവരാണ്.
പരിശോധനയിൽഎസ്.ഐമാരായ സുകേഷ് എസ്.എൻ, രാജേഷ് ആർ, സജീവ്കുമാർ ബി, എസ്.സി.പി.ഒ തോമസ് സ്റ്റാൻലി, വിനോദ് വി.എ, സി.പി.ഒമാരായ പ്രതീഷ്, നിയാസ്, അരുൺ എസ്, ബിപിൻ ജോസഫ് എന്നിവരും പങ്കെടുത്തു.

