സി.ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രി നാടെങ്ങും ടിവികെയുടെ ആഘോഷം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് അധികാരമേറ്റു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തിയും ആവേശത്തിരമാലകള്‍ തീർത്തുമായിരുന്നു ചുമതലയേൽക്കൽ
അധികാരമേല്‍ക്കല്‍. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ഒന്‍പതു മന്ത്രിമാരും ചുമതലയേറ്റു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി സത്യപ്രതിജ്ഞാ ചടങ്ങിലെ മുഖ്യാതിഥിയായി. വിജയ്യോട് ചേര്‍ന്നാണ് രാഹുല്‍ ഇരുന്നത്. ടി.വി.കെ സംസ്ഥാന നേതാക്കളായ ബുസി ആനന്ദ്, ആധവ് അര്‍ജുന, നിര്‍മ്മല്‍കുമാര്‍, സെങ്കോട്ടയ്യന് തുടങ്ങിയവരും കോണ്‍ഗ്രസിലെ ഒരംഗവുമുള്‍പ്പെടെ 9 മന്ത്രിമാരും ഇന്ന് അധികാരമേറ്റു

ഇന്നലെ വൈകിട്ട് ആറരയോടെ ലോക്ഭവനിലെത്തിയ വിജയ് 120 എം.എല്‍.എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ ആര്‍ലേക്കര്‍ക്ക് കൈമാറി. 13നകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. ഇതു നാലാം വട്ടമാണ് വിജയ് സത്യപ്രതിജ്ഞയ്ക്ക് അനുവാദം തേടിയെത്തുന്നത്.
ഇന്നലെ രണ്ട് എം.എല്‍എമാര്‍ വീതമുള്ള വി.സി.കെയുടെയും മുസ്ലിം ലീഗിന്റെയും കത്ത് കിട്ടിയതോടെയാണ് പിന്തുണ 120 ആയത്. കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ മതി.
ടി.വി.കെയ്ക്ക് 107 സീറ്റാണ്. അഞ്ച് അംഗങ്ങളുള്ള കോണ്‍ഗ്രസും രണ്ടുപേര്‍ വീതമുള്ള സി.പി.എമ്മും സി.പി.ഐയും നേരത്തേ പിന്തുണ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് മാത്രമേ മന്ത്രിസഭയില്‍ ചേരുന്നുള്ളൂ.വിജയ് കേവല ഭൂരിപക്ഷം ഉറപ്പിച്ചെന്ന് അറിഞ്ഞതോടെ തമിഴ്നാട്ടിലെങ്ങും ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അദ്ധ്യക്ഷനും, നടനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങ് നടന്നത്ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിലാണ് ടി വി കെ പ്രവർത്തകരും, സിനിമ താരങ്ങളുമടക്കം ആയിരങ്ങളെ സാക്ഷിയായി
തമിഴ്നാട് ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.തമിഴകത്തെ സൂപ്പര്‍ താരം മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്ന ചടങ്ങും സിനിമയിലെ ആവേശഭരിതമായ രംഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു.
സത്യപ്രതിഞ്ജ വാചകം എഴുതി വായിക്കാതെ സി. ജോസഫ് എന്ന് വിജയ് പറഞ്ഞതും ഏറെ കയ്യടി നേടി.വിജയ്ക്കൊപ്പം ഒരു വനിത അടക്കം 9 പേരും സത്യ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.
ടി വി കെ യുടെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായാണ് സെൽവി എസ്. കീർത്തന എന്ന 29 കാരി ശിവകാശിയിൽ നിന്നും വിജയിച്ച് മന്ത്രിസഭയിൽ എത്തിയിരിക്കുന്നത്.
വിജയ്യുടെ മാതാപിതാക്കളും, നടി തൃഷ അടക്കമുള്ളവരും ചടങ്ങിനെത്തിയിട്ടുണ്ട്.

