Spread the love

ചെന്നെ: തമിഴ്നാട് മുഖൃമന്ത്രിയായി ചരിത്രനേട്ടത്തിലേക്ക് ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേദിയില്‍ മുഖൃ ശ്രദ്ധാകേന്ദ്രമായി മാറി ജോടിയായ തൃഷാ കൃഷ്ണന്‍. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അക്വാ ബ്ലൂ പട്ടുസാരിയില്‍ അതിസുന്ദരിയായി തിളങ്ങിയ തൃഷ സതൃപ്രതിജ്ഞ വീക്ഷിക്കാനെത്തിയ പതിനായിരങ്ങളുടെ മനം കവർന്നു. സിനിമയിലെ ഭാഗ്യജോഡികള്‍ രാഷ്ട്രീയത്തിന്റെ പുതിയ പടവുകളിലും ഒന്നിച്ചെത്തിയത് ആരാധകര്‍ക്കിടയിൽ ആവേശകടലാണ് സൃഷ്ടിച്ചത്.

ചെന്നൈയിലെ തന്റെ വസതിയില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് പുറപ്പെടുന്ന വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച തൃഷ , ഈ നിമിഷത്തെ താന്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കി. ചടങ്ങില്‍ പങ്കെടുക്കാന്‍ തൃഷ തന്റെ വീട്ടില്‍ നിന്ന് ആവേശത്തോടെ ഇറങ്ങുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി.

 

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന സമയത്ത് തൃഷ തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. മെയ് 4-ന് തന്റെ 43-ാം ജന്മദിനത്തോടനുബന്ധിച്ച് താരം തിരുപ്പതിയില്‍ ദര്‍ശനം നടത്തിയത് വിജയ്യുടെയും തമിഴക വെട്രി കഴകത്തിന്റെയും വിജയത്തിന് വേണ്ടിയാണെന്ന അഭ്യൂഹങ്ങള്‍ക്ക് ഈ സാന്നിധ്യം വീണ്ടും ശക്തി പകരുന്നു.

 

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തൃഷ എത്തിയത് കേവലം ഒരു അതിഥിയായിട്ടല്ല, മറിച്ച് വിജയിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കരുത്തായിട്ടാണെന്ന വിലയിരുത്തലുകള്‍ സജീവമാണ്. ചടങ്ങില്‍ വിജയിയുടെ മാതാപിതാക്കള്‍ക്കൊപ്പം മുന്‍നിരയില്‍ തന്നെ ഇരുന്ന താരം, സത്യപ്രതിജ്ഞാ വേളയില്‍ വൈകാരികമായാണ് പ്രതികരിച്ചത്.

തിരഞ്ഞെടുപ്പ് പ്രചരണകാലം മുതല്‍ വിജയിന്റെ നിഴലായി തൃഷയുടെ പേരും ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു. വോട്ടെണ്ണല്‍ ദിനം തൃഷയുടെ ജന്മദിനമായിരുന്നു എന്ന യാദൃശ്ചികതയും, വിജയിന്റെ വിജയത്തിനായി താരം തിരുപ്പതിയില്‍ നടത്തിയ പ്രത്യേക പ്രാര്‍ത്ഥനകളും നേരത്തെ തന്നെ വലിയ വാര്‍ത്തയായിരുന്നു. വോട്ടെടുപ്പ് ദിവസം ‘ഗില്ലി’ സിനിമയിലെ പ്രശസ്തമായ വിസില്‍ ശബ്ദം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് തൃഷ നല്‍കിയ പിന്തുണ തന്റെ പ്രിയ സുഹൃത്തിനുള്ള ഉറച്ച പ്രഖ്യാപനമായിരുന്നുവെന്ന് തമിഴ്ജനത തിരിച്ചറിഞ്ഞ ദിനം കൂടിയായിരുന്ന സതൃപ്രതിജ്ഞാദിമായ ഇന്ന്.

രണ്ട് മന്ധലങ്ങളിൽ വിജയിച്ച വിജയ് മുഖ്യമന്ത്രിയായതോടെ രാജിവെക്കുന്ന നിയമസഭാ മണ്ഡലത്തില്‍ തൃഷ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയും തമിഴകത്ത് ചൂടൻ ചർച്ചയായാണ് . സിനിമയിലെ സൂപ്പര്‍ നായിക രാഷ്ട്രീയത്തിലും വിജയിന്റെ വലംകൈയായി മാറുമോ എന്നാണ് തമിഴകം   ഉറ്റുനോക്കുന്നത്. രാഹുല്‍ ഗാന്ധിയും മറ്റ് രാഷ്ട്രീയ പ്രമുഖരും പങ്കെടുത്ത വേദിയില്‍, നീലപ്പട്ടുസാരിയുടുത്ത് പുഞ്ചിരിയോടെ ഇരുന്ന തൃഷയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ദ്രാവിഡ രാഷ്ട്രീയത്തിലെ പുതിയ അധികാര കൈമാറ്റത്തിന് സാക്ഷ്യം വഹിച്ച ഈ സുദിനത്തിൽചടങ്ങില്‍ തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍കളും സജീവമായിരിക്കുകയാണ്.തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയമായ ജോഡികളായ വിജയും തൃഷയും ഒന്നിച്ച് അഭിനയിച്ച് സൂപ്പർ ഹിറ്റായ ചില പ്രധാന സിനിമകൾ നിരവധിയാണ്.