കോട്ടയം: എൻ.എസ്.എസ്.-എസ്.എൻ.ഡി.പി ഐക്യനീക്കം വീണ്ടും പൊളിഞ്ഞു.
എസ്.എൻ.ഡി.പി.യുമായി ഐക്യത്തിനില്ലെന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് തീരുമാനമെടുത്തു.
എൻ.എസ്.എസിൻ്റെ അടിസ്ഥാനമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്ന് എല്ലാ സമുദായങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് എൻ.എസ്.എസ് ആഗ്രഹിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വാർത്താകുറിപ്പിൽ എൻ.എസ്.എസ് വ്യക്തമാക്കിയിരിക്കുന്നത്.

