വാഷിങ്ടൺ: അമേരിക്കയിൽ അതിശൈത്യത്തിൽ 5 മരണം. ശക്തമായ ശൈത്യകാല കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും അമേരിക്കയിൽ 23 സംസ്ഥാനങ്ങളിൽ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അതേസമയം കാലാവസ്ഥ രൂക്ഷമായതോടെ വൈദ്യുതി വിതരണം താറുമാറായയി 10 ലക്ഷം പേർക്ക് വൈദ്യുതി നഷ്ടമായി. പതിമൂവായിരത്തോളം വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ചരിത്രപരമായ കൊടുങ്കാറ്റെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.

