സണ്ണി ജോസഫിന്റെ ബന്ധു നിയമനം റദ്ദാക്കിയേക്കും, പഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡത്തിന് കെപിസിസി നേതൃയോഗം രൂപം നല്‍കും
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ വിവാദമായ വൈദ്യുത മന്ത്രി സണ്ണി ജോസഫിന്റെ അളിയന്‍ നിയമനം റദ്ദാക്കാന്‍ ആലോചന. ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്നതിനാലാണ് ഇത്. ശനിയാഴ്ച്ച ചേരുന്ന കെപിസിസി നേതൃയോഗത്തില്‍ വിഷയം ചര്‍ച്ചയാകും. ഇടതു സര്‍്ക്കാരിന്റെ ബന്ധു നിയമനങ്ങളെക്കുറിച്ച് യുഡിഎഫ് ചൂണ്ടികാട്ടുന്നുണ്ടെങ്കിലും അത് ആവര്‍ത്തിക്കേണ്ട എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.വിഷയം നിയമസഭയിലും പ്രതിപക്ഷം ഉന്നയിച്ചു. കൂടാതെ ചര്‍ച്ചയാക്കുകയും ചെയ്തു. സഹോദരി ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഉളിക്കല്‍ ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദമായത്
അതിനിടെ മുഖ്യമന്ത്രി ഉള്‍പ്പടെയുളള മന്ത്രിമാരുടെ മാധ്യമ സംഘത്തില്‍ കയറിക്കൂടാന്‍ ഇടതു അനുഭാവികളും രംഗത്തുണ്ട്. പിആര്‍ഡി വഴിയും അല്ലാതെയും നിരവധി നീക്കങ്ങളാണ് ഉളളത്. ഇത് പിന്നീട് തലവേദനയാകുമെന്ന നിലപാടിലാണ് പാര്‍ട്ടി. അതിനിടെ ചില മന്ത്രിമാരുടെ ഓഫീസിലും ബന്ധുക്കള്‍ നിയമനം തരപ്പെടുത്താനിരിക്കുകയാണെന്നാണ് വിവരം. ഒരു വനിതാമന്ത്രിയു ടെ ഭര്‍ത്താവ് സ്റ്റാഫില്‍ അംഗമ ല്ലെങ്കിലും ഓഫീസിന്റെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു.പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം കൊണ്ടുവരണമെന്ന അഭിപ്രായം സജീവമാണ്.
അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ പ്രഫഷണലാക്കാന്‍ തീരുമാനിച്ചു. തലസ്ഥാനത്ത് ഉളള എല്ലാ ദിവസങ്ങളിലും സെക്രട്ടേറിയറ്റിലെ ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് സിഎമ്മിനെ കാണാനുളള സമയക്രമം തീരുമാനിക്കുകയാണ്.

