Spread the love

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് നാലുപേർക്ക് ദാരുണാന്ത്യം. പർഭാനി ജില്ലയിലെ യശ്‌വാദി ക്ഷേത്രത്തിൽ ഇന്ന് വെെകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലിന് മുൻവശത്തുള്ള സഭാമണ്ഡപത്തിന്റെ സ്ലാബ് നിർമാണ ജോലികൾക്കിടെ തകർന്നുവീഴുകയായിരുന്നു.

അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 27പേരെ അധികൃതർ രക്ഷിച്ചു. നിർമാണത്തിലിരുന്ന തൂണുകൾ ഉറപ്പിക്കുന്നതിലുണ്ടായ പാളിച്ചയാകാം അപകടത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.