തിരുവനന്തപുരം : മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും പുറത്തായി.
ഗണേഷിൻ്റെ അംഗത്വ കാലാവധി അവസാനിച്ചിരുന്നു. അദ്ദേഹത്തിന് ഡയറക്ടർ ബോർഡ് അംഗത്വ കാലാവധി പുതുക്കി ലഭിച്ചില്ല. ഇതോടെയാണ് ഗണേഷ് പുറത്തായത്.
കാലാവധി അവസാനിച്ച ബാക്കി 8 പേരുടെയും അംഗത്വം പുതുക്കി നൽകിയെങ്കിലും ഗണേഷ് ന് നൽകിയില്ല.
കാലാവധി തീർന്നതിനാലാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയതെന്ന് എൻ. എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.ജനാധിപത്യപരമായ തീരുമാനമാണ് സ്വീകരിച്ചത്.പിന്തുണ നൽകിയെന്ന് ഗണേഷ് കുമാർ പറഞ്ഞ 12 പേർ നിലവിലെ കമ്മിറ്റിക്കാരല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ജനറൽ സെക്രട്ടറിയെ ഗണേഷ് കുമാർ തള്ളിക്കളഞ്ഞില്ലേ എന്ന ചോദ്യത്തിന് ആർക്കും ജനറൽ സെക്രട്ടറിയെ തള്ളിക്കളയാൻ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘അത് അവരുടെ വേലയാണ്, അതാണ് അവരുടെ തൊഴിൽ. ജനറൽ സെക്രട്ടറിയെ ആർക്കും തള്ളിപ്പറയാൻ പറ്റില്ല. തള്ളിപ്പറഞ്ഞാൽ അവന്റെ അഡ്രസ് കാണില്ല. ഞങ്ങൾ കാണിച്ചത് ജനാധിപത്യപരമാണോ എന്നത് ഞങ്ങൾക്ക് ബോധ്യമുണ്ട്. വർഷങ്ങളായി ബോർഡിൽ അംഗത്വം കിട്ടാതിരിക്കുന്നവർക്ക് കൊടുക്കണ്ടേ, പ്രവർത്തനം നോക്കിയാണ് ആളുകളെ മാറ്റുന്നത്. പരാതിയുണ്ടെങ്കിൽ കേസ് കൊടുക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു.
നേരത്തെ പത്തനാംപുരം താലൂക്ക് യൂണിയനിൽ നിന്ന് ഗണേഷ് കുമാർ പുറത്തായിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഡയറക്ടർ ബോർഡ് അംഗത്വവും ഗണേഷ് കുമാറിന് നഷ്ടമായത്. .

