Spread the love

കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ ഗെസ്റ്റ് അധ്യാപികയും പാനൂർ സ്വദേശിയുമായ ആദിത്യ അനിൽകുമാർ (28) ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂർ മനേക്കര സ്വദേശിയായ കാമുകന്‍ ശരണ്‍ അറസ്റ്റിൽ. യുവതിയെ ഞായറാഴ്ച വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ ആദിത്യയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെയാണ് മരിച്ചത്.

ജൂണ്‍ എട്ടിന് തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ വച്ച് ശരണ്‍ മര്‍ദിച്ചെന്നും അതിന്റെ മനോവിഷമത്തിലാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. ആദിത്യയുടെ അമ്മ പി.പി.ഉദയയുടെ പരാതിയിൽ പാനൂർ പൊലീസ് കേസെടുത്തിരുന്നു.