ടോമിന് ജെ തച്ചങ്കരിക്ക് 250രൂപ പിഴയിട്ട് മോട്ടോര്‍വാഹനവകുപ്പ്
കോട്ടയം: മുന്‍ ഡി.ജി.പി ടോമിന് ജെ.തച്ചങ്കരിക്ക് 250രൂപ പിഴയിട്ട് മോട്ടോര്‍വാഹനവകുപ്പ്. സര്‍വീസില്‍നിന്ന് വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ സഞ്ചരിച്ച സംഭവത്തിലാണ് പിഴ. ടോമിന് ജെ. തച്ചങ്കരി പിഴ അടയ്ക്കുകയും ചെയ്തു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നടപടി.
ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയത്ത് കോടതിയില്‍ എത്തിയപ്പോഴായിരുന്നു കാറില്‍ നമ്പര്‍ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക ചിഹ്നം മാധ്യമശ്രദ്ധയില്പ്പെട്ടത്. തുടര്‍ന്ന് നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയില്‍ വാഹനത്തിലെ ബോര്‍ഡ് മാറ്റാന്‍ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം നീക്കുകയും ചെയ്തു.
അതേസമയം, വിരമിച്ചിട്ടും സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക മുദ്ര ഉപയോഗിച്ചതിന് തച്ചങ്കരിക്കെതിരേ എഫ.്ഐ.ആര് ഇട്ട് കേസെടുക്കാനുള്ള സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന്റെ നിര്‍ദേശം നടപ്പാക്കിയിട്ടില്ല.
സംഭവത്തില്‍ എം.വി.ഡി പിഴ ഈടാക്കിയതിനാല്‍ ഇനികേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വച്ച് താന്‍ യാത്ര ചെയ്തിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം.
കേരള പൊലീസില്‍ ഡി.ജി.പി റാങ്കിലുണ്ടായിരുന്ന ടോമിന് ജെ. തച്ചങ്കരി മൂന്നു വര്‍ഷം മുമ്പാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. അറിയുന്നു.

