ചെന്നൈ : മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയും സ്വവർഗ പങ്കാളിയും ചേർന്ന് അഞ്ചു മാസം പ്രായമായ ആൺകുഞ്ഞിനെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ചിന്നതി ഗ്രാമത്തിൽ ആണ് സംഭവം നടന്നത്.
അതേസമയം കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാരോപിച്ച് യുവതിയുടെ ഭർത്താവ് പരാതിയുമായി എത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത് സംഭവത്തിൽ 26 കാരിയായ ഭാരതി ഇവരുടെ ലെസ്ബിയൻ പങ്കാളി സുമിത്ര എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുഞ്ഞിന്റെ മരണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം, അമ്മയും മറ്റൊരു സ്ത്രീയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്നാരോപിച്ച് പിതാവ്’അധികൃതരെ സമീപതിക്കുകയായിരുന്നു. ഇതിന് പിന്നാലെ, ഇരുവരും തമ്മിലുള്ള ബന്ധത്തിനും കുഞ്ഞിന്റെ മരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റ്‌മോർട്ടത്തിനായി ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്തു. ഇതോടെ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരണപ്പെട്ടതെന്ന് തെളിയുകയായിരുന്നു.ഭർത്താവിന്റെ കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് സ്ത്രീ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭർത്താവ് തന്നെ സ്നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്യാറില്ലെന്നും അവർ പറഞ്ഞതായും പൊലീസ് പറയുന്നു

