Spread the love

തൊരപ്പൻ പണി കാണിക്കുന്ന ആരെയും ഈ കസേരയിൽ ഇരുത്തില്ലെന്ന് മുരളീധരൻ പറഞ്ഞു. സർക്കാരിനെ അനുസരിക്കാത്തവർ‌ തന്റെ കാലത്ത് തുടരില്ലെന്നും അദ്ദേഹം ആവ‍ർത്തിച്ചു. റീന തൊരപ്പൻ പണി നടത്തിയോ എന്ന് മേൽകോടതിയിൽ പറഞ്ഞോളാമെന്നും മന്ത്രി വ്യക്തമാക്കി.ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് ഡോ. കെ.ജെ. റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയത് സംബന്ധിച്ച് സംബന്ധിച്ച്  മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

 

സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പിണറായി രാജിവച്ചോ, ഇത് തിരിച്ചടിയല്ല, മേലെ കോടതിയുണ്ട്. ഭരണപരമായ കാര്യങ്ങളിൽ ചില തീരുമാനങ്ങൾ ഉണ്ടാകും. മുകളിൽ സ്ഥാപനങ്ങൾ ഉണ്ടല്ലോ, സെഷൻസ് കോടതി തൂക്കിക്കൊല്ലാൻ വിധിച്ചാൽ അതിന് മുകളിൽ ഹൈക്കോടതിയുണ്ടെന്നും മന്ത്രി പറഞ്ഞു.