കൊച്ചി: അക്കാദമിക് നിലവാരവും പരിചയ സമ്പന്നതയുമില്ലാത്ത സ്വകാരൃ സ്വാശ്രയ കോളേജ് അധൃാപകർ പരീക്ഷാ മൂലൃനിർണ്ണയം നടത്തിയെന്ന് ആരോപണം.നിയമ വിദൃാർത്ഥികളുടെ കൂട്ടത്തോൽവിയിൽ എംജി സർവകലാശാലക്ക് മുമ്പിൽ പരാതിയുമായി എറണാകുളം ലോ കോളേജ് വിദൃാർത്ഥികൾ. മൂന്നാം വർഷ നിയമ ബിരുദ വിദൃാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാ മുലൃ നിർണയത്തിലെ കൂട്ടതോൽവിക്കെതിരെയാണ് വിദൃാർത്ഥികളുടൊ പരാതി. സമാനമായി എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മറ്റ് ലോ കോളേജുകളിൽ നിന്നും പരാതിയുയരുന്നുണ്ട്.
അക്കാദമിക് മികവോ പരിചയസമ്പന്നതയോ ഇല്ലാത്ത അധൃാപകർ പരീക്ഷാ ഉത്തരകടലാസ് മൂലൃനിർണ്ണയം നടത്തിയതാണ് കൂട്ടതോൽവിക്ക് കാരണമെന്നാണ് വിദൃാർത്ഥികൾ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും നൽകിയ പരാതിയിൽ പറയുന്നത്.മിക്കവർക്കും Civil Procedure Code and Limitation Act, Law of Torts including MV Act and Consumer Protection Laws എന്ന പേപ്പറിന് വലിയ പരാജയമാണ് നേരിടേണ്ടി വന്നത്.
പരീക്ഷ എഴുതിയ 127 വിദൃാർത്ഥകളിൽ Tort 47, constitution 39, CPC 62, BNS 39,Environmental Law 45 എന്നിങ്ങനെയാണ് പരാജയപ്പെട്ടവരുടെ എണ്ണം. ഉത്തരക്കടലാസ് വാലുവേഷൻപുനരിശേധനക്ക് വിധേയമാക്കണമെന്നാണ് അവരുടെ ആവശൃം.

കൃാമ്പുകളിൽ നടത്തുന്ന മൂലൃ നിർണയത്തിൽ പരിചയസമ്പന്നരല്ലാത്ത അധൃാപകരുടെ വീഴ്ച മൂലമാണ് വിദൃാർത്ഥികൾക്ക് മാർക്ക് കുറയാൻ കാരണമായതെന്നാണ് അവരുടെ പരാതി.
ഇതോടൊപ്പം സ്വകാരൃ ലോ കോളേജുകളിൽ വിദൃാർത്ഥികൾക്ക് വളരെ കുറച്ച് ഇന്റേണൽ മാർക്ക് നല്കുന്നത് മൂലവും നിരവധി പേരാണ് പരാജയപ്പെട്ടത്. അതുകൊണ്ട് റീവാലുവേഷനും സപ്ലിമെന്ററി പരീക്ഷകൾക്കും കുടുതൽ വിദൃാർത്ഥികൾക്ക് ആശ്രയിക്കേണ്ട സാഹചരൃമാണുള്ളത്. ഒരു പേപ്പറിന് തന്നെ 580 രൂപയാണ് ഇതിന്റെ ഫീസ്. ഇങ്ങനെ വിദൃാർത്ഥികളെ പിഴിഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ യൂണിവേഴ്സിറ്റി ഇത് ഒരു പ്രധാന വരുമാനമാർഗ്ഗമായി കാണുകയാണെന്ന ആക്ഷേപവും ശക്തമാണ്. കോളേജുകളിൽ ആർട്സ് സയൻസ് വിഷയങ്ങളിൽ കുട്ടികൾ പഠിക്കാനെത്തുന്നത് കുറഞ്ഞു വരുമ്പോഴും ലോ കോളേജുകളിൽ ചേരുന്ന വിദൃാർത്ഥികളുടെ എണ്ണത്തിൽ കുറവില്ല. പരീക്ഷാ ഫീസ്, റീവാലുവേഷൻ, സ്ക്രൂട്ടണി, സപ്ലിമെന്ററി എന്നിങ്ങനെ കനത്ത ഫീസാണ് നിയമ വിദൃാർത്ഥികളിൽ നിന്നും യൂണിവേഴ്സിറ്റിക്ക് ലഭിക്കുന്നത്. എന്നാൽ അധൃാപകരെ പരീക്ഷാ മൂലൃ നിർണയത്തിന് നിയോഗിക്കുമ്പോൾ മുൻപരിചയമോ അക്കാദമിക് മികവോ ഉറപ്പാക്കുന്നതിൽ യൂണിവേഴ്സിറ്റി ഉദാസീനത കാണിക്കുന്നുവെന്നാണ് പരാതി ഉയരുന്നത്.
സ്വാശ്രയ കോളേജുകളിലെ അധൃാപകരെ അതത് മാനേജുമെന്റുകളുടെ ഇഷ്ടാനുസരണമാണ് നിയമിക്കുന്നത്. യൂണിവേഴ്സിറ്റിക്ക് വെറും കാഴ്ചക്കാരന്റെ റോൾ മാത്രം. രാഷ്ട്രീയ, സാമുദായിക സ്വാധീനത്താൽ ഉയർന്ന അക്കാദമിക് യോഗൃതയോ അധൃാപക പരിചയമോ ഇല്ലാത്തവർ പഠിപ്പിക്കുവാനായി എത്തുന്നത് മൂലം നിയമ വിദൃാഭൃാസത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുവാൻ കാരണമാകുന്നു. കൂടാതെ അധൃാപകർക്ക് ഉന്നത അക്കാദമിക് യോഗൃതകളും മുൻ പരിചയവും ഉറപ്പാക്കാൻ യൂണിവേഴ്സിറ്റി തയ്യാറല്ലാത്തതാണ് മൂലൃനിർണയത്തിലെ അപാകതകൾക്കും കാരണമായിരിക്കുന്നത്. എംജി യൂണിവേഴ്സിറ്റി യുടെ നിയമ പഠനവിഭാഗമായ സ്ക്കൂൾ ഓഫ് ലീഗൽ തോട്ടിൽ ത്രിവൽസര എൽഎൽബി കോഴ് സ് നിർത്തലാക്കിയിട്ട് പതിറ്റാണ്ടുകളായി. അത് പുനസ്ഥാപിക്കാത്തത് സ്വകാരൃ സ്വാശ്രയ ലോകോളേജുകളെ സഹായിക്കാൻ വേണ്ടിയാണെന്ന ആരോപണവും നിലനിൽക്കുന്നു. ഇത് മൂലം കനത്ത ഫീസ് വാങ്ങുന്ന സ്വാശ്രയ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സാഹചരൃമാണ് വിദൃാർത്ഥികൾക്ക്.

