Spread the love

കൊച്ചി: വൈറ്റിലയില്‍ കോട്ടയം സ്വദേശിനി സുധയെ പ്രതി കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനം കാരണമെന്ന് പോലീസ്. സംഭവത്തിൽ യുവതിയോടൊപ്പം സിസിടിവിയിൽ കണ്ട ഷാജി എന്നയാളെ പൊലീസ് പിടികൂടി. ഇയാൾ കൊല്ലപ്പെട്ട സുധയുടെ അമ്മയ്ക്കൊപ്പം ഹൈക്കോടതിൽ ജോലി ചെയ്തിരുന്ന ആണ്.

ഇരുവരും കുടുംബസുഹൃത്തുക്കളാണ്. അമ്മയുടെ ചികിത്സക്കായി ഇവർ കൊച്ചിയിലാണ് താമസം. ഇരുവരും തമ്മിലുണ്ടായ വാക്കുത‍ർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

അതേസമയം സുധയെ പ്രതി കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനം കാരണമെന്ന് പോലീസ്. തന്റെ കുടുംബം തകര്‍ക്കുമെന്ന ഭീഷണി മുഴക്കിയതാണ് അക്രമിത്തിനും കൊലപാതകത്തിലേക്കും നയിച്ചത്. യുവതിയുടെ മുഖത്ത് ഷാജി പലതവണ മുഷ്ടിചുരുട്ടി ഇടിച്ചു. കരിങ്കല്ലിലേക്ക് വീണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. യുവതി ബഹളംവച്ചതോടെ മുഖം അമര്‍ത്തിപ്പിടിച്ചു.

മരട് പൊലീസിന്റെ കസ്റ്റഡിയിലാണ് പൊന്നുരുന്നി സ്വദേശി പ്രതി ഷാജി. രാവിലെ കൊലപാതകം നടന്ന റെയില്‍വേ ട്രാക്കില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. സുധയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് വിവരം. അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്ന ശേഷം പ്രതി ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തും.