കൊല്ലം : ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. എസ്യുവി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മറ്റൊരു മകൾ ഐശ്വര്യ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഐശ്വര്യയുടെ നില അതീവഗുരുതരമാണ്. അതേസമയം കെഎസ്ആര്‍ടി ബസ്സിലുണ്ടായിരുന്ന 20 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓച്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ എസ്.യു.വി ശ്രേണിയില്‍പ്പെടുന്ന വാഹനം പൂര്‍ണമായും തകര്‍ന്നു. ചേർത്തലയിലേക്ക് പോകുകയായിരുന്നു ബസ്. രാവിലെ 6.30നാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

