Spread the love

കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ടാങ്കര്‍ ലോറി ഇടിച്ചു രണ്ടു മരണം

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ടാങ്കര്‍ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. കണ്ണൂര്‍ പിലാത്തറ മണ്ടൂരിലാണ് ദാരുണമായ സംഭവം. കേടായി നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്കാണ് ടാങ്കര്‍ലോറി പാഞ്ഞെത്തി ഇടിച്ചുകയറിയത്. കേടായ ലോറി നന്നാക്കാനെത്തിയ മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം.

റോഡരികില്‍ നിര്‍ത്തിയിട്ട തടികയറ്റിവന്ന ലോറിയിലിടിച്ചയുടന്‍ ഇരുവാഹനങ്ങളിലും തീപിടിച്ചു. ലോറി പൂര്‍ണമായും കത്തിനശിച്ചു. സംഭവമറിഞ്ഞ് അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കണ്ണൂര്‍-പാപ്പിനിശേരി വഴി പയ്യന്നൂര്‍ക്കുള്ള റോഡിലാണ് അപകടം നടന്നത്.