Spread the love

ചേർത്തല: കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ റോഡിലേക്കു തെറിച്ചുവീണ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്കു പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ പോയതോടെ ഇരുവരും ഏറെനേരം ചോരവാർന്നു റോഡിൽ കിടന്നു.

ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ പണ്ടാരപ്പാട്ടത്തിൽ പ്രകാശിന്റെയും മിനിയുടെയും മകൻ ശിവപ്രകാശ് (29) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തണ്ണീർമുക്കം ഇലഞ്ഞാൽകുളങ്ങര സ്വദേശി വിഷ്ണു മുരളിക്ക് (27) ഗുരുതര പരുക്കേറ്റു.

അതുവഴി വന്ന വാഹനത്തിൽ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെ ചേർത്തല ചെങ്ങണ്ട വളവിനു സമീപം കാളികുളം റോഡിലായിരുന്നു അപകടം.ഇരുവരും സുഹൃത്തിന്റെ വിവാഹത്തിനു പോയി മടങ്ങുകയായിരുന്നു.

ബൈക്കിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നുവെന്നും ഇടിച്ച വാഹനം നിർത്താതെപോയെന്നും ചേർത്തല പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ശിവപ്രകാശ് കോട്ടയത്ത് കാർ ഷോറൂമിലെ ജീവനക്കാരാനാണ്. സഹോദരൻ ശ്യാം. ഇടിച്ച കാർ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങിയിട്ടുണ്ട്.