‘നാശത്തിലേക്കാണ് നിന്റെ പോക്ക്’ എന്ന് കടൽ കൊമ്പനോട് തമാശയായി ഐശ്വര്യ പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രമോ പുറത്തുവന്നതോടെ ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്.
ഐശ്വര്യയും കടൽ കൊമ്പനും തമ്മിൽ ബിഗ് ബോസ് വീട്ടിൽ പുതിയൊരു ലവ് ട്രാക്ക് രൂപപ്പെടുകയാണോ എന്നതാണ് പ്രേക്ഷകരുടെ പ്രധാന ചോദ്യം. ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ അടുപ്പത്തിലേക്ക് നീങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
അതേസമയം, ഈ അടുപ്പം സ്വാഭാവികമായി രൂപപ്പെട്ടതാണോ അതോ ബിഗ് ബോസ് വീട്ടിലെ ഗെയിം തന്ത്രത്തിന്റെ ഭാഗമാണോ എന്ന ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
വരുന്ന ദിവസങ്ങളിൽ ഇരുവരുടെയും ബന്ധം ഏത് തരത്തിലേക്ക് മാറുമെന്നത് കാത്തിരുന്ന് കാണണം. ബിഗ് ബോസ് മലയാളം സീസൺ 8ൽ പ്രേക്ഷകർ കാത്തിരിക്കുന്ന പുതിയ ലവ് ട്രാക്കായി ഐശ്വര്യ–കടൽ കൊമ്പൻ കോംബോ മാറുമോ എന്നതാണ് ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത്

