ദേവി ചന്ദന പ്രശസ്ത സിനിമാ-സീരിയല്‍ താരമാണ്. കോമഡി സ്‌കിറ്റുകളിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. നർത്തകി എന്ന രീതിയിലും താരം പ്രശസ്തയാണ്.
ഇപ്പോഴിതാ പുതുവർഷത്തോട് അനുബന്ധിച്ച് ദേവിയും ഭർത്താവ് കിഷോറും ഒന്നിച്ചു ചെയ്ത വ്ളോഗ് ശ്രദ്ധിക്കപ്പെടുകയാണ്. കഴിഞ്ഞ വർഷം പാളിപ്പോയ ന്യൂഇയർ റെസല്യൂഷനുകളും പാലിക്കപ്പെട്ട റെസല്യൂഷനുകളെ കുറിച്ചുമാണ് ഇരുവരും വീഡിയോയിൽ സംസാരിക്കുന്നത്.
ദേവി ചന്ദന വീഡിയോ തുടങ്ങുന്നത് ഒട്ടുമിക്ക തീരുമാനങ്ങളും പാലിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞുകൊണ്ടാണ്. നോ പറയേണ്ടിടത്ത് നോ പറയണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അത് പ്രാവർത്തികമാക്കാൻ സാധിച്ചുവെന്നും നടി പറഞ്ഞു.
കിഷോറാണ് എല്ലാ വാർത്തയും ആദ്യം അറിയുന്നത്. ന്യൂസ് ചാനലുകളെ വിശ്വസിക്കാൻ പറ്റാത്ത കാലം കൂടിയാണെന്ന് പറഞ്ഞ നടി താൻ മരിച്ചുവെന്ന് അടുത്തിടെ ഒരു ചാനലിൽ വാർത്ത വന്നുവെന്നാണ് പറയുന്നത്. ആ സമയത്ത് താൻ സുഖമില്ലാതെ കിടക്കുകയായിരുന്നു. കിഷോർ തന്നെ ഫോൺ വിളിച്ച് താൻ മരിച്ചോ എന്ന് ചോദിച്ചു. ഇല്ലെന്ന് താനും പറഞ്ഞു.
കഴിഞ്ഞ വർഷം കുറച്ചുനാൾ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ദേവി ചന്ദന ആശുപത്രിയിലായിരുന്നു. ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ദേവി ചന്ദനയും ഭർത്താവ് കിഷോറും പിന്നീട് ഒരിക്കൽ വ്ലോഗിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു,

