Spread the love

മുംബൈ ∙: മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് പ്രദേശത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കം ചെന്ന് വീണു വീടിനടുത്തുള്ള ഫ്ലാറ്റിന് തീപിടിച്ച സംഭവത്തിനു പിന്നാലെ, രാഷ്ട്രീയ പാർട്ടികൾ നിയന്ത്രണമില്ലാതെ പെരുമാറുന്നതിനെ രൂക്ഷമായി വിമർശിച്ച് നടി ഡെയ്സി ഷാ .

ചൊവ്വാഴ്ച രാത്രി
താമസസ്ഥലത്തിന് സമീപം നടി തന്റെ നായകളുമായി നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. അവരുടെ കൺമുന്നിൽ തന്നെ തീ ആളിക്കത്തി. ഈ പ്രചാരകർക്ക് വീടുതോറും പോകാൻ അനുമതി നിഷേധിച്ച തന്റെ ബിൽഡിങ് കമ്മിറ്റിക്ക് അവർ നന്ദി പറഞ്ഞു. സംഭവത്തിന് ശേഷം തീപ്പിടിത്തമുണ്ടാകാൻ കാരണമായവർ ഓടി രക്ഷപ്പെട്ടതായും, ഇതിന്റെ പ്രത്യാഘാതം ഇനി താമസക്കാർ നേരിടേണ്ടിവരുമെന്നും നടി പറഞ്ഞു.

‘ എനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി യാതൊരു ബന്ധവുമില്ല. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവർക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഉറപ്പാക്കണം. വീടുകൾക്ക് സമീപം പടക്കം പൊട്ടിക്കുകയല്ല വേണ്ടത്. പൗരബോധമില്ലാതെ ആളുകൾ പെരുമാറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണിത്’, ഡെയ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.