Spread the love

‘രാമായണ’ സിനിമയിൽ സീതയായി സായി പല്ലവി ശ്രദ്ധ നേടുമ്പോൾ മണ്ഡോദരിയുടെ വേഷത്തിലെത്തുന്ന കാജൽ അഗർവാളും പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങുകയാണ്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ സീതയായി കാജലിനെ പരിഗണിക്കാമായിരുന്നുവെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ചിത്രത്തിൽ പരിമിതമായ സ്ക്രീൻ സ്പേസ് മാത്രമുള്ളെങ്കിലും തന്റെ അവതരണത്തിലൂടെ ശ്രദ്ധ നേടാൻ കാജലിന് കഴിഞ്ഞെന്നാണ് ആരാധകരുടെ പ്രതികരണം.'Some Films Aren’t Measured By The Length Of A Role...': Kajal Aggarwal On Her Less Screen Time In Ramayana

തനിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് നടി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചു. ‘രാമായണം’ പോലൊരു വലിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമായ അനുഭവമാണെന്ന് കാജൽ പറഞ്ഞു.

ചെറിയ വേഷമാണെങ്കിലും ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യത്തോടും ആഴത്തിൽ ബന്ധമുള്ള ഇതിഹാസത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ സന്തോഷമാണെന്നും താരം കുറിച്ചു. സിനിമയുടെ സംവിധായകൻ നിതേഷ് തിവാരിക്കും നിർമാതാവ് നമിത് മൽഹോത്രയ്ക്കും കാജൽ നന്ദി അറിയിച്ചു.Kajal Aggarwal expressed pride in being part of the film.

രൺബീർ കപൂർ, യഷ്, സായി പല്ലവി, സണ്ണി ഡിയോൾ, രവി ദുബെ തുടങ്ങി ചിത്രത്തിൽ അഭിനയിച്ച താരങ്ങൾക്കൊപ്പമുള്ള അനുഭവവും കാജൽ പങ്കുവച്ചു. സിനിമയുടെ പിന്നിൽ പ്രവർത്തിച്ച അഭിനേതാക്കളുടെയും സാങ്കേതികപ്രവർത്തകരുടെയും സമർപ്പണത്തെ പ്രശംസിച്ച താരം, കോസ്റ്റ്യൂം ടീമിനും അസിസ്റ്റന്റ് ഡയറക്ടർമാർക്കും പ്രത്യേകം നന്ദി പറഞ്ഞു.

കഥാപാത്രത്തിന്റെ വലുപ്പമല്ല, കഥയുടെ മഹത്വവും അതിന്റെ ഭാഗമാകാനുള്ള അവസരവുമാണ് ഒരു സിനിമയെ വിലപ്പെട്ടതാക്കുന്നതെന്നും ‘രാമായണം’ തനിക്ക് എന്നും പ്രത്യേക അനുഭവമായിരിക്കുമെന്നും കാജൽ കുറിപ്പിൽ വ്യക്തമാക്കി.