സ്വാശ്രയ സ്വയംഭരണ മേഖലയ്ക്ക് കടിഞ്ഞാണില്ലാതെ പറക്കാം. സര്‍ക്കുലര്‍ വിവാദത്തില്‍
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വയംഭരണ സ്വാശ്രയ കോളേജുകള്‍ക്കും സ്വയംഭരണ എയ്ഡഡ് കോളേജുകള്‍ക്കും സ്വതന്ത്രമായി അണ്‍എയ്ഡഡ്/സ്വാശ്രയ കോഴ്സുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത് വിവാദമായി. ഇതിനു സര്‍ക്കാര്‍ അനുമതി (എന്‍.ഒ.സി) ആവശ്യമില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
സ്വയംഭരണ കോളേജുകളില്‍ പുതിയ സ്വാശ്രയ കോഴ്സുകള്‍ക്കും സീറ്റ് കൂട്ടുന്നതിനും മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയാണ് റദ്ദാക്കിയത്. കോഴ്സുകള്‍ ആരംഭിക്കുന്ന വിവരം മുന്‍കൂട്ടി അറിയിച്ചാല്‍ മതി. നിലവിലുള്ള സ്വാശ്രയ കോഴ്സുകളില്‍ സീറ്റുകള്‍ സ്ഥിരമായി വര്‍ദ്ധിപ്പിക്കുന്നതിനും അനുമതി ആവശ്യമില്ല.
സ്വാശ്രയ സ്വയംഭരണ കോളേജ് പ്രതിനിധികള്‍ കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. സ്വയംഭരണമുള്ള 23 സ്വാശ്രയ കോളേജുകള്‍ സംസ്ഥാനത്തുണ്ട്. മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളേജ്, തിരുവനന്തപുരം, അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളേജ്, കാഞ്ഞിരപ്പള്ളി തുടങ്ങിയവ ഈ ഗണത്തില്‍ വരും.സ്വയംഭരണ എയ്ഡഡ് കോളേജുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.തിരുവനന്തപുരം മാര്‍ ഇവാനിയോസ്, കോട്ടയം സി.എം.എസ്, ചങ്ങനാശേരി അസംഷന്‍സ്, കോതമംഗലം മാര്‍ അത്തനേഷ്യസ് തുടങ്ങിയ 37 കോളേജുകള്‍ക്കാണ്.

