Spread the love

കോട്ടയം: കണക്കാരി സിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസ് പതിമൂന്നാം ബാച്ച് BA എ എൽ എൽ ബി (ഓണേഴ്സ്),BCOM എൽഎൽബി (ഓണേഴ്സ്),കോഴ്സിനെയും മൂന്നാം ബാച്ച് ത്രിവത്സര എൽഎൽബി കോഴ്സിന്റെയും പ്രവേശനോത്സവം സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ്പും കോളേജ് മാനേജരുമായ റവ .ഡോ മലയിൽ സാബു കോശി ചെറിയാൻ ഉത്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾ ലക്ഷ്യപ്രാപ്തിക്കായി കഠിനാധ്വാനം ചെയ്യേണ്ടത് അനിവാരൃമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.എസ്.ഐ മാനേജ്മെന്റിന് കീഴിൽ 150-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും, സി.എം.എസ് കോളേജ് ഏറ്റവും പ്രശസ്തമായ സ്ഥാപനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലാ പരീക്ഷകളിൽ കോളേജ് നേടിയ വിവിധ റാങ്കുജേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. നിയമ അധൃാപക രംഗത്ത് പ്രഗത്ഭ അക്കാദമിക് പ്രതിഭയായ പ്രിൻസിപ്പാൾ ഡോ. ജോർജ് ജോസഫിന്റെ സേവനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

മുഖ്യ പ്രഭാഷണം നിർവഹിച്ച മുൻ ഡി.ജിപിയും പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് വിദ്യാർത്ഥികൾക്ക് നിയമ വിദ്യാഭ്യാസം നിരവധി മേഖലകളിലേക്ക് വഴിതെളിക്കുന്നുവെന്ന് പറഞ്ഞു.

യു.എൻ. സിവിൽ സർവീസ്, ഇന്ത്യൻ സിവിൽ സർവീസ്, ഇന്ത്യൻ ജുഡീഷ്യൽ സർവീസ്, കോർപ്പറേറ്റ് മേഖല, ഗവേഷണവും അധ്യാപന രംഗവും ഉൾപ്പെടെ അനവധി തൊഴിൽ അവസരങ്ങൾ നിയമവിദ്യാഭ്യാസം തുറന്ന് തരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

നിയമ പഠനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതിനെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദേശങ്ങൾ നല്കി.കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ജോർജ് ജോസഫ് അധൃക്ഷനായിരുന്നു.ബർസാർ കോശി അബ്രഹാം,വൈസ് പ്രിൻസിപ്പാൾ ഡോ. ജെയ്സി ടി, ഡോ.എംഎം മാതൃ, അസി.പ്രൊഫസർമാരായ മരിയ ജോസഫ്. ജയ്മോൾ ജോസഫ് , കരോളിൻ ഏലിയാസ്, റവ. ജേക്കബ് ജോൺസൺ എന്നിവർ പ്രസംഗിച്ചു.കോളേജ് ഗാനം മനോഹരമായി ചിട്ടപ്പെടുത്തി ആലപിച്ച അസി.പ്രൊഫസർ കരോളിൻ ഏലിയാസിനെ ബിഷപ്പ് ആദരിച്ചു.