കാഞ്ഞിരപ്പള്ളിയിൽ കാൽനട യാത്രക്കാരൻ്റെ കാലിൽ കൂടി ബസ് കയറിയിറങ്ങി. പേട്ടക്കവലയിലാണ് സംഭവം.
പൈനാപ്പടിയിൽ ഹക്കിമിൻ്റെ (67) കാലിലൂടെയാണ് സ്വകാര്യ ബസ് കയറിയിറങ്ങിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.
കാലിന് ഗുരുതരമായി പരുക്കേറ്റ ഹക്കിമിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന റോബിൻ ബസാണ് അപകടത്തിനിടയാക്കിയത്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

