ലണ്ടൻ : മലയാളി നേഴ്സ് യുകെയിൽ അനീമിയ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു. ലെസ്റ്ററിലെ ഒരു സ്വകാര്യ കെയർ ഹോമിൽ സീനിയർ കെയറർ ആയി ജോലി ചെയ്തിരുന്ന ബ്ലെസി സാംസൺ (48) ആണ് മരിച്ചത്.
2023 മാർച്ചിലാണ് ലെസ്റ്ററിൽ കെയറർ വീസയിൽ എത്തുന്നത്. ലെസ്റ്ററിൽ എത്തിയ ശേഷം ഏകദേശം അഞ്ച് മാസമാണ് സ്ഥിരമായി ജോലിക്ക് പോകാൻ കഴിഞ്ഞത്. തുടർന്ന് അനീമിയ രോഗത്തെ തുടർന്നുള്ള ചികിത്സകളിലായിരുന്നു.
ഇൻഡോർ മലയാളിയായ സാംസൺ ജോൺ ആണ് ഭർത്താവ്. അനന്യ (17), ജൊവാന (12) എന്നിവരാണ് മക്കൾ.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയായ ബ്ലെസിയുടെ മാതാപിതാക്കൾ ഇപ്പോൾ നാട്ടിലാണുള്ളത്. തിരുവല്ല പേഴുംപാറ കുടുംബാംഗങ്ങളാണ്.
ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം അധികം വൈകാതെ നാട്ടിൽ എത്തിക്കും. സംസ്കാരം പിന്നീട്.

