സോഷ്യൽ മീഡിയയിലൂടെ നടി സുരേഖ വാണിയുടെ സ്വകാര്യ ദൃശ്യങ്ങളുടെ ചിത്രങ്ങളും വിഡിയോയും പുറത്തായി. യുവാവുമൊത്തുള്ള നടിയുടെ സ്വകാര്യ പ്രണയ ദൃശ്യങ്ങൾ സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്നെയാണ് പുറത്തായത്. പിന്നാലെ തന്നെ ചിത്രങ്ങളും ദൃശ്യങ്ങളും നീക്കം ചെയ്തുവെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
അതേസമയം തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ചിത്രങ്ങളും വിഡിയോകളും തന്റെ അറിവോടെയല്ല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതെന്നുമാണ് നടിയുടെ വിശദീകരണം. ഉത്തരവാദിവകളായവര്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുരേഖ വാണി അറിയിച്ചു. മാധ്യമങ്ങളും മീം പേജുകളും യൂട്യൂബ് ചാനലുകളുമൊന്നും ചിത്രങ്ങള്‍ പങ്കുവെക്കരുതെന്നും സുരേഖ അഭ്യര്‍ത്ഥിച്ചു.
”എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അനുവാദമില്ലാതെ എന്റെ സ്വകാര്യവും വ്യക്തിപരവുമായ കണ്ടന്റുകള്‍ പ്രചരിപ്പിക്കപ്പെടുകയാണ്. മീം പേജുകളോടും, മാധ്യമങ്ങളോടും യൂട്യൂബ് ചാനലുകളോടും വ്യക്തികളോടുമെല്ലാമായി അവ പ്രചരിപ്പിക്കുകയോ റീപോസ്റ്റ് ചെയ്യുകയോ അപ്പ്ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് ആവശ്യപ്പെടുന്നു.
എന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവെക്കുന്ന, പബ്ലിഷ് ചെയ്യുന്ന, പ്രചരിപ്പിക്കുന്ന ഏതൊരു അക്കൗണ്ടും വ്യക്തിയേയും തിരിച്ചറിയുകയും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. വ്യൂസിനും റീച്ചിനും പ്രശസ്തിയ്ക്കും വേണ്ടി സാഹചര്യം മുതലെടുക്കരുത്. എന്റെ സ്വകാര്യതയെ മാനിക്കണം. ഇത് വളരെ ഗൗരവ്വമുള്ള വിഷയമാണ്. നിയമനടപടി സ്വീകരിക്കാന്‍ ഞാന്‍ മടിക്കില്ല”.
അതേസമയം വിഡിയോയിൽ ഉള്ളത് നടിയുടെ കാമുകനാണെന്നും അബദ്ധത്തിൽ സുരേഖ തന്നെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണെന്നും ആണ് ആളുകൾ പറയുന്നത്. നടിയും യുവാവും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം ഏറെയും.

