Spread the love

ദുബായ് : യുഎസ് സഹായത്തോടെ ഇസ്രയേൽ ഇറാന്റെ തലസ്ഥാനത്ത് ആക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു. ഇസ്രയേലിനു നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.

അതേസമയം ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളാണ് നടന്നത്. നഗരത്തിൽ പലയിടത്തും മിസൈലുകൾ പതിച്ചു. ആയത്തുള്ള അലി ഖമനയിയുടെ ഓഫീസുകൾക്ക് സമീപവും ആക്രമണമുണ്ടായി. ഖമനേയിയെ രഹസ്യതാവളത്തിലേക്ക് മാറ്റി. മുൻകരുതൽ ആക്രമണമെന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യോമമേഖല അടച്ചു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആളുകൾക്ക് നിർദേശം

അതേസമയം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങള്‍ വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് ഇസ്രായേല്‍ ഗതാഗത മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വിദേശത്തുള്ള ഇസ്രായേല്‍ പൗരന്മാര്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പാലിക്കണം. സുരക്ഷാ സാഹചര്യം മാറിയാല്‍ വ്യോമപാത വീണ്ടും തുറക്കുകയും ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ലഅലി ഖമനയിയുടെ ഓഫിസുകൾക്ക് സമീപമാണ് ആദ്യ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ആക്രമണം നടക്കുമ്പോൾ ഖമനയി ഓഫിസിൽ ഉണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല. എന്നാൽ അദ്ദേഹത്തെ സുരക്ഷിത താവളത്തിലേക്കു മാറ്റിയിട്ടുണ്ടെന്ന് ഇറാനിൽ നിന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.