Spread the love

പത്തനംതിട്ട :  വാഷ് റൂമിനകത്ത് ഭക്ഷണസാധനങ്ങൾ.പത്തനംതിട്ടയിൽശബരിമല സീസണിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അത്യന്തം ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ആരോഗ്യ വിഭാഗത്തിന് ലഭിച്ചത്.

 

ഇതരസംസ്ഥാന തൊഴിലാളികൾ ജോലിക്കാരായ സ്ഥാപനങ്ങളിൽ ചിക്കൻ സൂക്ഷിച്ചത് കക്കൂസിനുള്ളിൽ ആയിരുന്നു.പഴകിയ ഭക്ഷണവും ഹോട്ടലുകളില്‍നിന്ന് പിടിച്ചെടുത്തു.

 

പന്തളം കടയ്ക്കാട്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ അടച്ചുപൂട്ടി. കടയ്ക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരേയാണ് ആരോഗ്യവിഭാഗം അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇതരസംസ്ഥാനക്കാരാണ് ഈ ഹോട്ടലുകള്‍ നടത്തിയിരുന്നത്.

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പരിശോധനയില്‍ കക്കൂസിലടക്കം ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തി. കക്കൂസിനോട് ചേര്‍ന്നായിരുന്നു പാചകവും. മാലിന്യം ഒഴുക്കിവിട്ടിരുന്നത് സമീപത്തെ തോട്ടിലേക്കായിരുന്നു.

നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലാണ് മൂന്ന് ഹോട്ടലുകളും പ്രവര്‍ത്തിച്ചിരുന്നത്. ഹോട്ടലുകള്‍ക്ക് നഗരസഭയുടെ ലൈസന്‍സും ഉണ്ടായിരുന്നില്ല. .