Spread the love

തിരുവനന്തപുരം: തന്റെ സുഹൃത്തായ സ്ത്രീക്ക് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്ന് നേരിട്ട ദുരനുഭവം പറഞ്ഞു എഴുത്തുകാരി ഹണി ഭാസ്കരൻ. ഡൽഹിയിൽ കർഷകസമരം നടക്കുന്ന സമയത്ത് തന്റെ സുഹൃത്തായ സ്ത്രീയോട് രണ്ടുപേർ മാത്രമായൊരു യാത്ര പോയാലോ എന്ന് പറഞ്ഞ് വിളിച്ചുവെന്ന് ഹണി ഭാസ്കരൻ പറഞ്ഞു. താൻ ഇതിനെതിരേ ഷാഫി പറമ്പിലിനോട് പരാതിപ്പെട്ടിട്ടും നടപടികളൊന്നും ഉണ്ടായില്ല.

രാഹുല്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അവർക്ക് ആദ്യം മനസ്സിലായില്ല. സമരത്തെ അനുകൂലിക്കാൻ വേണ്ടിയാണല്ലോ പോകുന്നത് എന്ന് കരുതി ‘ഓകെ, നമുക്കെല്ലാവർക്കുംകൂടെ പോകാം’ എന്ന് അവർ പറഞ്ഞു. എന്നാല്‍, അപ്പോള്‍ രാഹുല്‍ മറുപടി പറഞ്ഞത്, ‘നമ്മള്‍ മാത്രമായിട്ട് ഡല്‍ഹിലേക്ക് ഒരു യാത്ര’ എന്നായിരുന്നു. ഈ കാര്യം ഷാഫി പറമ്ബിലിന്റെ അടുത്ത് കൃത്യമായി സുഹൃത്ത് സൂചിപ്പിച്ചു. അന്ന് രാഹുല്‍ നേതാവായിട്ടില്ല.

യൂത്ത് കോണ്‍ഗ്രസ് ഒരുപാട് സ്ത്രീകള്‍ ഇടപെടുന്ന ഒരു ഇടമാണ്. ഈ ഇടത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ച്‌ കൊണ്ടുവരാൻ പാടില്ല’ എന്ന് ഈ സ്ത്രീ ഷാഫി പറമ്ബലിനോട് പരാതി പറഞ്ഞു. എന്നിട്ടും ഷാഫി അതിനെതിരേ ഒരു നിലപാടും എടുത്തില്ലെന്ന് മാത്രമല്ല, ആ സ്ത്രീക്ക് പിന്നീട് യൂത്ത് കോണ്‍ഗ്രസില്‍ പ്രവർത്തിക്കാൻ പറ്റാതാവുകയും ചെയ്തു.

‘ഒരുപാട് സ്ത്രീകള്‍ ഇടപെടുന്ന ഒരു ഇടമാണ് യൂത്ത് കോണ്‍ഗ്രസ്. ഈ ഇടത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ച് കൊണ്ടുവരാന്‍ പാടില്ല’ എന്ന് ഈ സ്ത്രീ ഷാഫി പറമ്പലിനോട് പരാതി പറഞ്ഞു. എന്നിട്ടും ഷാഫി അതിനെതിരേ ഒരു നിലപാടും എടുത്തില്ലെന്ന് മാത്രമല്ല, ആ സ്ത്രീക്ക് പിന്നീട് യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാതാവുകയും ചെയ്തു. അവരുടെ പേര് വെളിപ്പെടുത്തിയാല്‍ വീണ്ടും ആ സ്ത്രീയെ ഇവര്‍ തള്ളിത്താഴ്ത്തും. അതുണ്ടാകരുതെന്ന് കരുതിയാണ് ഞാന്‍ സത്രീയുടെ പേര് വെളിപ്പെടുത്താത്തതും പരാതിയുമായി മുമ്പോട്ടുപോകാത്തതുമെന്നും’ ഹണി ഭാസ്‌കരന്‍ പറഞ്ഞു.