കോട്ടയം: പിണറായി സർക്കാരിൽ പട്ടിക ജാതി വീഭാഗത്തിൽ നിന്ന് മന്ത്രിമാരില്ലാത്തത് കടുത്ത അനീതിയെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ കുറ്റപ്പെടുത്തി. ഹിന്ദു മഹാസഭയുടെ മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷ ങ്ങൾ ഉത്ഘാടനം ചെയ്ത് സംസ്ഥാ പ്രസിഡണ്ട് അഡ്വ. വിആർ രാജു വൃക്തമാക്കി.
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. ഓഗസ്റ്റ് 28-ാം തീയതി ആരംഭിച്ച ജയന്തി ആഘോഷ പരിപാടിയുടെ ജന്മനക്ഷത്ര ദിനമായ 2025 സെപ്റ്റംബർ മാസം ആറാം തീയതി ചങ്ങനാശേരിയിൽ വച്ച് നടക്കുന്ന അവിട്ട ആഘോഷ സമ്മേളനത്തോടു കൂടിയാണ് അവസാനിക്കുന്നു.
സഭയുടെ കീഴിലുള്ള എല്ലാ ശാഖാ മന്ദിരങ്ങളിലും കൂടുംബാംഗങ്ങളുടെ ഭവനങ്ങളിലും ജയന്തി ആഘോഷ നാളുകളിൽ സഭയുടെ പതാക ഉയർത്തുകയും ശാഖകളിൽ പ്രത്യേകമായ യോഗങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുകയും ചെയ്യും. മഹാത്മ അയ്യങ്കാളിയുടെ ജീവ ചരിത്രവും അദ്ദേഹം നടത്തിയ സമരങ്ങളുടെ ചരിത്രവും സംബന്ധിച്ച് പ്രത്യേക പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നതാണ്.
2025 സെപ്റ്റംബർ ആറാം തീയതി അവിട്ടം നാളിൽ ചങ്ങനാശ്ശേരിയിൽ ജന്മനക്ഷത്ര ദിനാഘോഷം (അവിട്ടം ആഘോഷം ടൗൺ ഹാളിൽ നടത്തും ദിവസം രാവിലെ 9 മണിക്ക് മഹാസഭ രക്ഷാധികാരി സി.ഡി മോഹനൻ പതാക ഉയർത്തുകയും തുടർന്ന് മഹാത്മ അയ്യങ്കാളി അയ്യങ്കാളിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് ചർച്ച ക്ലാസുകളും നടക്കും.
വൈകുന്നേരം 3.30 ന് ചങ്ങനാശ്ശേരി ടിബി ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളോടു കൂടി ജന്മദിനാഘോഷയാത്ര ആരംഭിച്ച് അഞ്ചുമണിയോടുകൂടി എസ്ബി കോളജിന് സമീപമുള്ള നഗരസഭാ ടൗൺഹാളിൽ എത്തിച്ചേരുന്നതും തുടർന്ന് ജന്മദിന സമ്മേളനവും പ്രസിഡന്റ് സാംസ്‌കാരിക സമ്മേളനവും നടക്കുന്നതാണ്.
അഡ്വ.വി.ആർ.രാജു അധ്യക്ഷത വഹിക്കും. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യും.ചങ്ങനാശേരി എംഎൽഎ അഡ്വ.മൈക്കിൾ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹേമലത പ്രേംസാഗർ ജന്മദിന സന്ദേശം നൽകുന്നതുമാണ്.
ചങ്ങനാശ്ശേരി നഗരസഭ ചെയർപേഴ്‌സൺ ശ്കൃഷ്‌ണകുമാരി രാജശേഖരൻ, വൈസ് ചെയർമാൻ മാത്യൂസ് ജോർജ്ജ്, കെ സി എസ് പ്രസിഡണ്ട് അനിൽകുമാർ, മഹാസഭ ജനറൽ സെക്രട്ടറി വി.റ്റി രഘൂ, വർക്കിംഗ് പ്രസിഡണ്ട് പി.എസ് പ്രസാദ്, സ്വാഗതസംഘം ചെയർമാൻ മോഹനൻ ഈട്ടിക്കൽ, ജനറൽ കൺവീനർ ശശികുമാർ വരാപ്പുഴ, ഖജാൻജി എ.ജെ.രാജൻ, അഖിലകേരള ഹിന്ദു സാംബവ മഹാസഭ ജനറൽ സെക്രട്ടറി എം.ടി സനേഷ്, വൈസ് പ്രസിഡണ്ടുമാരായ സജിമോൻ റാന്നി, സുരേഷ് പള്ളിയെടി, ഓർഗനൈസിംഗ് സെക്രട്ടറിമാരായ കെ.കെ രാജു, സുരേഷ് ലബ്ബക്കട, സെക്രട്ടറി ദിലീപ് ആപ്പിശേരി, സജി കുമാർ, പെരുമ്പായിക്കാട്, മഹിളാസമാജം പ്രസിഡൻ്റ് ഓമന ശശികുമാർ, സെക്രട്ടറി കെ.കെ ശൈലജ, ട്രഷറർ ഗായത്രി മനോജ്, വൈസ് പ്രസിഡന്റ് അജിതകുമാരി, കുട്ടപ്പൻ വെള്ളാവൂർ, ശാന്തമ്മ രവി, അഡ്വ. ജയദീപ് പാറയ്ക്കൻ എന്നിവർ ആശംസ അർപ്പിക്കും.

