കോട്ടയം:കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിച്ച അഞ്ച് വയസുകാരൻ മുങ്ങിമരിച്ചു.വൈക്കം ഉദയനാപുരം ചിറമേൽ ഓഡിറ്റോറിയത്തിനു സമീപത്തെ ആറാട്ടു കുളത്തിൽ വീണ ഇതര സംസ്ഥാന തൊഴിലാളി ഹാട്ടുണിൻ്റെ മകൻ ഇരുമ്പൂഴിക്കര ഗവൺമെന്റ് എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി അസൻരാജാ( 5 )ണ് മരിച്ചത്.
അസൻ രാജയെ രക്ഷിക്കാൻ ശ്രമിച്ച നാലര വയസുകാരനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ചരാവിലെയായിരുന്നു സംഭവം നടന്നത്.

