Spread the love

ഡല്‍ഹിയില്‍ ഫ്‌ളാറ്റില്‍ തീപിടുത്തം. 9 മരണം. എയര്‍കണ്ടിഷണര്‍ പൊട്ടിത്തെറിച്ചാണെന്നു നിഗമനം

കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറിലെ ഫ്‌ളാറ്റില്‍ തീപിടുത്തം. നാലു നില ഫ്‌ളാറ്റിലെ അഗ്നിബാധയില്‍ ചുരുങ്ങിയത് ഒന്‍പതുപേര്‍ മരിച്ചതായാണ് കണക്ക്. നാലു പേര്‍ക്ക് പൊള്ളലേറ്റു.പുലര്‍ച്ചെ നാലുമണിയോടെ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്നാണ് തീ പടര്‍ന്നത്. പിന്നാലെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് തീ പടര്‍ന്നു. താമസക്കാര്‍ ഉറങ്ങിക്കടക്കുമ്പോഴാണ് തീപടര്‍ന്നതെന്നാണ് കരുതുന്നത്.എയര്‍ കണ്ടിഷണര്‍ പൊട്ടിത്തെറിച്ചതാകാം കാരണമെന്നു കരുതുന്നു.

അപകടത്തിന് പിന്നാലെ പതിനാല് ഫയര്‍ എന്‍ജിനുകളാണ് സ്ഥലത്തെത്തിയത്. രണ്ടുമണിക്കൂറിന് ശേഷം ആറുമണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തില്‍ കുടുങ്ങിയ പന്ത്രണ്ടിലധികം ആളുകളെ രക്ഷിച്ച് പുറത്തെത്തിച്ചു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.