പെട്രോള്‍ വില വര്‍ധനയ്ക്കു സമ്മര്‍ദം, സാഹചര്യം വിലയിരുത്താന്‍ കേന്ദ്രം
പെട്രോള്‍,ഡീസല്‍,ഗാര്‍ഹിക എല്‍.പി.ജി, വീമാന ഇന്ധനവില കൂട്ടണമെന്ന് കേന്ദ്രസര്‍ക്കാരിനുമേല്‍ എണ്ണകമ്പനികളുടെ സമ്മര്‍ദം,നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ നഷ്ടം കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്നും ആവശ്യപ്പെടുന്നു. മോദി സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകും. ദിന നഷ്ടം 2400 കോടിവരെയാണെന്നാണ് കമ്പനികള്‍ പറയുന്നത്. എന്നാല്‍ വില വര്‍ധനയില്‍ ആഗോള സാമ്പത്തിക സാഹചര്യം കൂടി വിലയിരുത്തി മാത്രമേ സര്‍ക്കാര്‍ തീരുമാനം എടുക്കൂ.
ഫെബ്രുവരി 28ന് ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 73 ഡോളര്‍ ആയിരുന്നു. കഴിഞ്ഞദിവസമിത് 126 ഡോളര്‍ കടന്നു. പ്രീമിയം പെട്രോള്‍, ബള്‍ക്ക് ഡീസല്‍, രാജ്യാന്തര ഫ്ലൈറ്റുകളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം എന്നിവയ്ക്ക് മാത്രമാണ് രാജ്യത്ത് ഇടക്കാലത്ത് വില വര്‍ദ്ധിച്ചത്.
അതേസമയം രാജ്യത്ത് പെട്രോള്‍,ഡീസല്‍,ഗാര്‍ഹിക എല്‍.പി.ജി വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കം കേന്ദ്രത്തിന് മുന്നിലില്ലെന്നാണ് പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പറയുന്നത്. ഇവ ആവശ്യത്തിന് സ്റ്റോക്കുണ്ട്.

