Spread the love

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ കെടാ വിളക്കിനു സമീപം വാതിൽ പാളി തകർന്നുവീണ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ദേവസ്വം ബോർഡ് മുൻ പബ്ലിക് റിലേഷൻസ് ഓഫീസർ അയർക്കുന്നം രാമൻ നായർ ആവശ്യപ്പെട്ടു. വിളക്കിന്റെ പാളിക്ക് കേടുപാടുകൾ ഉണ്ടെന്നാണ് അറിയുന്നത്.

സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം സുപ്രധാന തസ്തിക ഉറപ്പാക്കാൻ ഉദ്യോഗസ്ഥ വടംവലി ആണെന്നും അദ്ദേഹം ആരോപിക്കുന്നു