കോട്ടയം: പോലീസുകാരന്റെ പരിചയത്തിലുളള വിവാഹ ഇവന്റ്മാനേജ്മെന്റ് ചെയ്ത ആളെ പോലീസ് മര്‍ദിച്ചുവെന്നു പരാതി. ഒന്നരവര്‍ഷം മുമ്പ്് ചെയ്ത ജോലിയുടെ പ്രതിഫലം ചോദിച്ചതിനാണ് വൈ്ക്കം സ്റ്റേഷനിലെത്തിയപ്പോള്‍ മര്‍ദിച്ചതെന്ന് ഇവന്റ് മാനേജ്മെന്റ് ഉടമ ചേര്‍ത്തല തൈക്കാട്ടുശ്ശേരി പുതുവീട്ടില്‍ മുകേഷ് വൈക്കം ഡിവൈഎസ്പിക്കു പരാതി നല്‍കിയത്.
വൈക്കം സ്റ്റേഷനിലെ പോലീസുകാരനായപോളശ്ശേരി സ്വദേശിയുടെ വിവാഹ ആല്‍ബത്തി ന്റെയും സ്റ്റേജിന്റെയും ജോലിയാണ് ഒന്നരവര്‍ഷം മുമ്പ് മുകേഷ് ചെയ്തത്. പോലീസുകാരന്റെ ഭാര്യ വീട്ടുകാരാണ് ജോലി ഏല്‍പ്പിച്ചത്. 28,000 രൂപ നല്കാന് കഴയില്ലെന്ന്്് പറഞ്ഞതിനാല്‍ വിവാഹ ആല്‍ബം മുകേഷ് നല്‍കിയില്ല. പണംവാങ്ങി നല് കാന്‍ സഹായിക്കണമെന്ന് പോലീസുകാരനോട് മുകേഷ് പറഞ്ഞിരുന്നു. ആല്‍ബം നല്‍കാത്തതി നാല് പോലീസുകാരന്റെ ഭാര്യവീട്ടുകാര്‍ പരാതി നല്‍കിയെന്ന് പറഞ്ഞാണ് മുകേഷിനെ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതും മര്ദിക്കുന്നതുമെന്നാണ് പരാതിയില്‍ പറയുന്നത്. സിസിടിവി ക്യാമറ ഇല്ലാത്ത പിആര്‍ഒയുടെ മുറിയിലെത്തിച്ച് യൂണിഫോമിലല്ലാതിരുന്ന പോലീസുകാരടക്കം നാലുപേര്‍ മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. മര്‍ദിച്ചുവെന്നത് തെറ്റാണെന്ന് വൈക്കം പോലീസ് പറയുന്നു
മുകേഷ് വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു പരിശോധനയില്‍ ഇസിജിയില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ കാണിച്ചു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ച് ഒരു ദിവസത്തെ വിശ്രമത്തിനുശേഷം ചൊവ്വാഴ്ച വൈകീട്ടാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

