സ്വകാര്യവാഹനങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് നിയമപരമായി തെറ്റാണെന്ന് ഉത്തരവുകൾ ചൂണ്ടിക്കാട്ടി കേരളീയം ടാക്സി ഭാരവാഹികൾ അറിയിച്ചു. ഇതിനെതിരെ പരാതിപ്പെട്ടാൽ വിജയിച്ചതിന് ശേഷം നിയമം നൂലാമാലകൾ സൃഷ്ടിക്കപ്പെടുമെന്ന് മനോജ് അറിയിച്ചു.
സ്വകാര്യ വാഹനങ്ങളിൽ അനൗൺസ്മെൻ്റ് മോട്ടോർ വാഹന നിയമം അനുസരിച്ച് നിയമവിരുദ്ധം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് 08/01/2025ൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് കേരളീയം സംസ്‌ഥാന പ്രസിഡൻ്റ് മനോജ് കോട്ടയം സമർപ്പിച്ച പരാതിയിൽ മേൽ മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറുകയും അതിൻ്റെ അടിസ്‌ഥാനത്തിൽ ലോ ആൻഡ് ഓർഡർ എഡിജിപിക്ക് പ്രസ്‌തുത വിഷയങ്ങളിലൂടെ അന്വേഷണ ചുമതല ഏൽപ്പിക്കുകയും 09/08/2025 ലെ D469/2025/LO കത്ത് പ്രകാരം ഡിജിപിക്ക് അന്വേഷണം റിപ്പോർട്ട് കൈമാറുകയും സംസ്‌ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് 11/09/2025 ലെ U1-173278/2025PHQ നമ്പർ കത്തിന്മേൽ ഉള്ള ഉത്തരവ് പ്രകാരം അനൗൺസ്മെൻ്റ് ന് ഉപയോഗിക്കുന്ന വാഹനങ്ങൾ ഓൺലൈൻ വഴിയാണ് അനൗൺസ്മെൻ്റ് പെർമിഷൻ എടുക്കുന്നത് സർക്കാർ സംവിധാനമായ തൂണ് പോർട്ടിൽ വാഹനങ്ങളുടെ കാറ്റഗറി രേഖപ്പെടുത്താത്തത് മൂലം സ്വകാര്യ വാഹനങ്ങൾക്ക് അനുമതി ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
എന്നാൽ കൊമേഴ്‌സിൽ ടാക്‌സി വാഹനങ്ങൾ എന്ന രേഖപ്പെടുത്തി തുണ പോർട്ടിൽ ക്രമീകരണങ്ങൾ നടത്തുന്നത് ഉചിതമാണെന്നും നിയമപരമായി സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയില്ല. എന്ന വസ്‌തുത ബോധ്യപ്പെടുത്തുവാനും കഴിഞ്ഞു അതിനെ അടിസ്ഥാനമാക്കി മാറ്റങ്ങൾ വരുത്തുന്നതിന് സർക്കാർ അനുമതി ആവശ്യമാണ് എന്ന് ഡിജിപി സർക്കാരിലേക്ക് റിപ്പോർട്ട് ലഭ്യമാക്കിയിരുന്നു.
സർക്കാർ ഈ കാര്യം വിശദമായി പരിശോധിച്ച് വാഹന അനൗൺസ്മെൻ്റ് ന് വേണ്ടി അപേക്ഷിക്കുന്ന അവസരത്തിൽ കൊമേഴ്‌സൽ / ടാക്സി വാഹനങ്ങൾ മാത്രം അപേക്ഷിക്കാൻ കഴിയും വിധം ബന്ധപ്പെട്ട പോർട്ടലിൽ ക്രമീകരണം വരുത്തുന്നതിന് ഒരു ഓപ്ഷൻ നിർദുഷ്ട തുണ പോർട്ടിൽ ഉൾപ്പെടുത്തുന്നതിനായി അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാൽ നിർദിഷ്ട ഉത്തരവുകൾ 17/10/2025ൽ ലഭ്യമായിട്ടും നാളിതുവരെയായും തൂണ പോർട്ടിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ഉദ്യോഗസ്‌ഥരുടെ ഭാഗത്തുനിന്നും സർക്കാരിൻ്റെ ഒരു പ്രധാന ഉത്തരവ് പോലും നടപ്പിലാക്കുവാൻ കാലതാമസം വരുത്തുന്നത് ഒരു വലിയ വീഴ്ചയാണ്. നിലവിൽ നമ്മൾ ആ രണ്ട് ഇലക്ഷനുകളെ അഭിമുഖീകരിക്കാൻ പോകുന്ന സാഹചര്യമാണ്.
അങ്ങനെയൊരു സാഹചര്യത്തിൽ പല സ്‌ഥാനാർത്ഥികളും അനൗൺസ്മെൻ്റ് മറ്റു പരിപാടികൾക്കുവേണ്ടി പെർമിഷൻ ആവശ്യപ്പെടുമ്പോൾ അതിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെട്ടാൽ ഇറക്കിയ ഉത്തരവിൻ മേലുള്ള നിയമലംഘനമാണ് എന്നാൽ ഈ പോർട്ടിൽ ആ മാറ്റങ്ങൾ വരുത്തിയാൽ അങ്ങനെയൊരു സാഹചര്യം ഉണ്ടാവില്ല എന്ന് വേണം നമ്മൾ കരുതാൻ ഇനി അത് ലംഘിക്കപ്പെട്ടു മറ്റ് പെർമിറ്റ് വാഹനങ്ങളുടെ നമ്പർ സബ്‌മിറ്റ് ചെയ്‌തു കൊണ്ട് അതിൻ്റെ മറവിൽ സ്വകാര്യ വാഹനങ്ങൾ ഓടുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഏതൊരു സ്‌ഥാനാർത്ഥിക്കും നിയമലംഘനങ്ങളുടെ പേരിൽ ആ ഉപയോഗിക്കപ്പെട്ട സ്ഥഥാനാർത്ഥികൾക്കെതിരെ നിയമം നടപടികൾ സ്വീകരിക്കുവാനും അയോഗ്യത
കൽപ്പിക്കുവാനും കഴിയും കാരണം ഇതൊരു നിയമവ്യവസ്ഥയാണ് അതിന് ലംഘിക്കപ്പെടുവാൻ ആർക്കും കഴിയില്ല
കേരളീയം സംസ്ഥാന പ്രസിഡന്റ് മനോജ് കോട്ടയം
സംസ്‌ഥാന ജോയിൻ സെക്രട്ടറി
റെജി പഴുരത്ത്
ജില്ല രക്ഷാധികാരി
രാജു കുടമൂർ
ജില്ല പ്രസിഡന്റ്റ്
മനോജ് പുതുപ്പള്ളി
ജില്ല സെക്രട്ടറി
സതീഷ് ജോബ് തെങ്ങണ
ജില്ല ട്രഷർ
അജിമോൻ വാഴൂർ
അജി പാക്കിൽ
ജില്ല കമ്മിറ്റി മെമ്പർ

