തിരുവനന്തപുരം: ഇടതുഭരണം മോശമാണെന്ന് 51 ശതമാനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത് വിഡി സതീശൻ – 22.4 ശതമാനം. പിണറായി വിജയൻ – 18 കെ. കെ ശൈലജ 16.3 രാജീവ് ചന്ദ്രശേഖർ – 14.7. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിടിവി നടത്തിയ സർവ്വേ ഫലം ആണ് പുറത്തുവന്നിരിക്കുന്നത്.
ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളും. മോശം എന്ന് പറയുന്നത് 20 ശതമാനം പേരുമാണ്. 40 ശതമാനം ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെട്ടുന്നത്. കൂടാതെ 22 ശതമാനം പേർ വിഡി സതീശന് പിന്തുണ നല്‍കുന്നുണ്ട്
തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ തുടര്‍ച്ചയായി, യുഡിഎഫ് നിലവില്‍ എല്‍ഡിഎഫിനേക്കാള്‍ 3.5% മുതല്‍ 4% വരെ വോട്ട് വിഹിതത്തില്‍ മുന്നിലാണെന്ന് സർവ്വേ പറയുന്നു. വി.ഡി സതീശനും ശശി തരൂരും നയിക്കുന്ന നിരയില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നു.
കേരളം ശക്തമായ ത്രികോണ മത്സരത്തിലേക്കാണ് നീങ്ങുന്നത്. ബിജെപി നയിക്കുന്ന എന്‍ഡിഎ തങ്ങളുടെ നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന് 14.7% പിന്തുണ ലഭിക്കുന്നത് ബിജെപി ഇനി ഒരു നിസ്സാര ശക്തിയല്ല എന്നതിന്റെ തെളിവാണ്.
കോണ്‍ഗ്രസിനുള്ളിലെ ‘ഹരിയാന പേടി’: യുഡിഎഫിന് സാഹചര്യം അനുകൂലമാണെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയത വലിയ വെല്ലുവിളിയാണ്. 42% വോട്ടര്‍മാരും കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ ഭയപ്പെടുന്നു. ഹരിയാനയില്‍ സംഭവിച്ചത് പോലെ ഐക്യമില്ലായ്മ വിജയസാധ്യതയെ ബാധിച്ചേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ 15 ശതമാനത്തോളം വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വരും മാസങ്ങളില്‍ മുന്നണികള്‍ നടത്തുന്ന നീക്കങ്ങളും രാഷ്ട്രീയ വിഷയങ്ങളും 2026-ലെ കേരളത്തിന്റെ വിധി നിര്‍ണ്ണയിക്കും. എങ്കിലും ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ യുഡിഎഫിന് അനുകൂലമായ ഒരു രാഷ്ട്രീയ കാലാവസ്ഥയാണ് പ്രവചിക്കുന്നത്. എൻഡിടിവി വോട്ട് വൈബ് ഇന്ത്യ’ കേരള ട്രാക്കർ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്.

