കൊച്ചി: യുവനടിയുടെ പരാതിയിൽ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം ആശുപത്രിവിട്ട രഞ്ജിത്തിനെ നേരെ മരടിലെ സിവിൽ ജഡ്ജിന്റെ വീട്ടിലെത്തിച്ചാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. രണ്ടാഴ്ചത്തേക്കാണ് റിമാൻഡ്.
നടിയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്തിനെ തൊടുപുഴയിൽവച്ച് ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തശേഷം കൊച്ചിയിലെത്തിച്ച് ഇന്നു രാവിലെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്ത രഞ്ജിത്തിനെ സബ് ജയിലേക്ക് മാറ്റി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (ഒന്ന്) ഇന്ന് ജാമ്യാപേക്ഷ സമർപിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു. അതേസമയം തന്നെ തകർക്കാനുള്ള ശ്രമമാണെന്ന് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ കാരവനിൽവച്ച് കയറിപിടിച്ചെന്നായിരുന്നു നടിയുടെ മൊഴി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കാരവാനിലേക്ക് അതിക്രമിച്ചു കയറിയ അദ്ദേഹം നടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഈ നീക്കത്തില്‍ ഭയന്നോടിയ നടി വലിയ മാനസികാഘാതത്തിലായിരുന്നു. മാസങ്ങളോളം നീണ്ട കൗണ്‍സിലിംഗിലൂടെയാണ് അവര്‍ സാധാരണ നിലയിലേക്ക് മടങ്ങി വന്നത്.
സംഭവം നടന്നയുടന്‍ സിനിമയിലെ ആഭ്യന്തര സമിതിയെ നടി സമീപിച്ചിരുന്നെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. ഇതിനിടെ രഞ്ജിത്തിന്റെ സുഹൃത്തുക്കള്‍ വഴി ഒത്തുതീര്‍പ്പ് ശ്രമങ്ങളും സജീവമായിരുന്നു. എന്നാല്‍ ഈ ഘട്ടത്തിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നടിയെ നേരില്‍ കാണുകയും നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാന്‍ ധൈര്യം നല്‍കുകയും ചെയ്തത്

