മക്കള്‍ വിദേശത്തായ 68 കാരിയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തു 27 ലക്ഷം തട്ടാന്‍ ശ്രമം. നീക്കം തകര്‍ത്ത് ബാങ്ക ്അധികൃതരും പോലീസും
വിദേശത്ത് ജോലി ചെയ്യുന്ന മക്കളുളള 68 കാരിയെ ഭീഷണിപ്പെടുത്തി ഡിജിറ്റല്‍ അറസ്റ്റ് നടത്തി. മൂന്നു ദിവസം ലോക്ക് ആയ സ്ത്രീ ഒടുവില്‍ ചോദിച്ച 27 ലക്ഷം രൂപ നല്‍കാനായി ബാങ്കിലെത്തി. സംശയം തോന്നിയ ബാങ്ക് അധികൃതര്‍ പോലീസില്‍ അറിയിച്ചു. ഇതോടെ വ്യാജ പോലീസ് പിന്‍വാങ്ങി. കോട്ടയം കഞ്ഞിക്കുഴിയിലാണ് സംഭവം.
അക്കൗണ്ടിലൂടെ അനധികൃത പണമിടപാടുകള്‍ നടന്നതിന്റെ രേഖകള്‍ പിടിച്ചെടുത്തു. കേസ് നടപടികള്‍ ആരംഭിച്ചിരി ക്കുകയാണെന്നും ഡിജിറ്റല്‍ അറസ്റ്റിലാണെന്നും പറഞ്ഞതോടെ സ്ത്രീ ഭയന്നു. ഫോണില്‍ അയച്ചു നല്കിയ ലിങ്കില്‍ കയറിതോടെ പോലീസ് വേഷധാരികള്‍. അവര്‍ പറഞ്ഞു നിങ്ങള്‍ ലൈവ് അറസ്റ്റിലാണ്. ആരുമായും ബന്ധപ്പെടാന്‍ ശ്രമിക്കരുത്. കേസില്‍നിന്നൊഴിവാക്കാന്‍ ഉടന്‍ 27 ലക്ഷം രൂപ അക്കൗണ്ട് മുഖേന ട്രാന്‍സ്ഫര്‍ ചെയ്യണം. ബാങ്കിലെ ത്തുമ്പോള് ആരെങ്കിലും ചോദി ാല് ഭൂമി വാങ്ങാനെന്ന് അറി യിക്കണം
ചൊവ്വാഴ്ച രാവിലെ 27 ലക്ഷം രൂപ പിന്‍വലിക്കാനായി കോട്ടയം നാഗമ്പടത്തെ ആക്സിസ് ബാങ്കിലെ ത്തി. ഇടപാടില്‍ അസാധാരണ ത്വം തോന്നിയ ബാങ്ക് കസ്റ്റമര്റിലേഷന്സ് മാനേജര്‍ ആന്റോ തോമസും ഇന്‍വെസ്റ്റ്മെന്റ് മാ നേജരും കോട്ടയം സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഏലിയാസ് പി. ജോര്‍ജുമായി ബന്ധപ്പെട്ടു. പോലീസ് സ്റ്റേഷനിലെത്തിച്ച സ്ത്രീയോട് വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞു. ഇതോടെ സൈബര്‍ സംഘം സ്ഥലം വിട്ടു.

