കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ദളിത് ക്രിസ്തൃൻസിന് കൂടുതൽ സീറ്റുകൾ നൽകണെന്ന് സിഎസ്ഡിഎസ് ആവശൃപ്പെട്ടു.രാഷ്ട്രീയമായി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ദളിത് വിഭാഗത്തെ കാലങ്ങളായി വഞ്ചിക്കുകയാണ്. അവഗണന തുടർന്നാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കാൻ സംഘടന നിർബന്ധിതരാകും.
കുറിച്ചി പഞ്ചായത്ത് കമ്മിറ്റിയുടെയും ഇലക്ഷൻ കമ്മിറ്റിയുടെയും കുടുംബയോഗ ഭാരവാഹികളുടെയും സംയുക്ത യോഗം സംസ്ഥാന ജനറൽ സെക്രട്ടറി *സുനിൽ കെ തങ്കപ്പൻ* ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സി പി ജയ്മോൻ അധ്യക്ഷത വഹിച്ചു. ദളിത് മുന്നേറ്റ നേതാവ് വികാസ് മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു.താലൂക്ക് പ്രസിഡണ്ട് ഷിബു ജോസഫ് , വിജയൻ പി പി, പോൾ പി സി, സിന്ധു സജി, സിബി ജോസഫ് എന്നിവർ സംസാരിച്ചു.

