Spread the love

കോട്ടയം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് തെരഞ്ഞെടുപ്പ്. രാവിലെ ആറിന് തന്നെ ബൂത്തുകളില്‍ മോക് പോളിങ് നടന്നു.എൻ.കെ പ്രേമചന്ദ്രൻ എം.പി,കേന്ദ്രമന്ത്രി സുരേഷ് ഗോപി,പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ , കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി തുടങ്ങിയ നേതാക്കള്‍ രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി.

കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്.