പ്രതിദിനം ആയിരങ്ങള്‍, ഉമ്മന്‍ചാണ്ടിക്കു ശേഷം ഈ ഒഴുക്ക് ആദ്യം, ഇന്നു മുതല്‍ മുഖ്യമന്ത്രി ബജറ്റ് ചര്‍ച്ചകളിലേക്ക്, സന്ദര്‍ശക നിയന്ത്രണം.
തിരുവനന്തപുരം: ഇനി ബജറ്റ് തിരക്കുകളിലേക്ക് മുഖ്യമന്ത്രി വി.ഡി സതീശന്. 19നാണ് സതീശന് സര്‍ക്കാരിന്റെ കന്നിബജറ്റ്. ഇതിലേക്കുളള ചര്‍ച്ചകളും പിന്നീട് ബജറ്റ് വിദഗ്ധര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരിക്കും സമയം ചെലവഴിക്കുക.
അതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ടാവും. ആദ്യ ദിവസങ്ങളില്‍ 3000 മുതല്‍ 5000 പേരാണ് മുഖ്യമന്ത്രിയെ ഓഫീസിലും നിയമസഭയിലുമായി കണ്ടത്. തിങ്ങി നിറഞ്ഞായിരുന്നു ഓഫീസുകള്‍. ഇനി അത്തരത്തിലുളള സന്ദര്‍ശനത്തിന് നിയന്ത്രണം വന്നേക്കും. എന്നാല്‍ ജനപ്രതിനിധികളുമായി എത്തുന്ന സന്ദര്‍ശകരെ കാണാനാണ് സാധ്യത.
ഉമ്മന്‍ ചാണ്ടിക്കുശേഷം ഏറ്റവും അധികം ജനങ്ങളെ നേരില്‍ കാണുന്ന മുഖ്യമന്ത്രിയായി സതീശന് മാറുകയാണ്. അഭൂതപൂര്‍വമായ തിരക്കാണ് തിരുവനന്തപുരത്ത്. സെക്രട്ടേറിയറ്റും നിയമസഭയും ഉത്സവപൂര നഗരിപോലെയായിരുന്നു കഴിഞ്ഞദിവസങ്ങള്

