Spread the love

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ‘ഐഡിയ സ്റ്റാർ സിംഗർ’ വഴി ശ്രദ്ധേയയായ രഞ്ജിനി, ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയതും ജനപ്രീതിയേറിയതുമായ അവതാരകരിൽ ഒരാളാണ്.Ranjini Haridas Look,ഇതെന്താ ഈ വേഷത്തിൽ, വട്ടപ്പൊട്ടും സാരിയും ഉടുത്ത് ...

ഇപ്പോഴിതാ കരിയറില്‍ നേരിട്ട ദുരനുഭവങ്ങളെ തുറന്നു പറയുകയാണ് രഞ്ജിനി. മോഡലിങ് കരിയര്‍ ആരംഭിച്ചതുമുതലുള്ള യാത്ര രഞ്ജനി പറയുന്നുണ്ട്.

ഒരു മേക്കപ് ആര്‍ട്ടിസ്റ്റിലൂടെയാണ് തനിക്ക് മോഡലിങ് പരിപാടികള്‍ വന്നു തുടങ്ങിയത്. ആദ്യമായി പോകുന്നത് ട്രെയിനില്‍, ജെനറല്‍ ടിക്കറ്റില്‍ ആയിരുന്നു. ആദ്യത്തെ പല പ്രോഗ്രാമുകള്‍ക്കും കാശ് കിട്ടിയിരുന്നില്ല, ചെക്ക് തന്നു, പക്ഷേ അതില്ലാം മടങ്ങി.

” ദുബൈയില്‍ ഷോയ്ക്കായി പോയാല്‍ ഞാന്‍ ഹോട്ടലില്‍ താമസിക്കില്ല. പ്രത്യേകിച്ച് കണ്‍ഫെര്‍ട്ടബിള്‍ അല്ലെങ്കില്‍. സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ പോകും. അങ്ങനെ ഒരു ഷോ. ഒരുപാട് പ്രമുഖ താരങ്ങളുമുണ്ട്. അവിടെ ഒരു സ്പോണ്‍സര്‍ക്ക് എന്നെ കാണണെമെന്ന് പറഞ്ഞു. ഒക്കെ പറഞ്ഞു. ഞാന്‍ കൂടുതലായി ഒന്നും ചിന്തിക്കുന്നില്ല. ഇയാള്‍ക്കൊപ്പം ലഞ്ചിന് പോയി. എന്നാൽ അയാള് പറയുവ ഫോണ്‍ മേടിക്കാം എന്നൊക്കെ. ആദ്യമല്ലേ. ഇതൊക്കെ ഇങ്ങനെ ആണെന്ന് എനിക്കറിയില്ലായിരുന്നു. പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചു വന്നു.singer ranjini haridas new clicks in rose saree goes viral | ഇതാര് ...
മറ്റൊരു ഷോയ്ക്ക് പരിപാടി കഴിഞ്ഞിട്ട് ഡിന്നറെന്ന് പറഞ്ഞിട്ട് ഞങ്ങളെ കൊണ്ടുപോയത് വേറെ എവിടെയോ ആണ്. വെള്ളത്തിന്റെ നടുക്ക്. അവിടെ അവരുടെ ആളുകളെ വിളിച്ച് ഡിന്നര്‍. കുറച്ച് കഴിഞ്ഞപ്പോള്‍ അണ്‍കണ്‍ഫെര്‍ട്ടബിളാകാന്‍ തുടങ്ങി. എന്‍റെ ജീവിതത്തില്‍ ഏറ്റവും അധികം ദേഷ്യപ്പെട്ടൊരു ദിവസം അതാണ്.

പക്ഷേ ഒരിക്കലും ഞാൻ മറക്കാത്തത് കണ്ണൂരില്‍ ഒരു പരസ്യത്തിന് വേണ്ടി വിളിച്ചപ്പോഴുണ്ടായ സംഭവമാണ്. പ്രോഗ്രാം കഴിഞ്ഞ് വരാന്‍ നേരം ക്ലൈന്റ് സാലറി തരാന്‍ റൂമിലേക്ക് വന്നു. എന്നാല്‍ ശരി പോട്ടെ എന്ന് പറഞ്ഞ് ഇറങ്ങാന്‍ നിന്നപ്പോള്‍, അല്ല പോവുകയാണോ മറ്റേത് ഇല്ലേ എന്നായി അയാള്‍. Ranjini Haridas Opens Up About Sexual Exploitation In Film Industry ...എന്താണ് എന്ന് ചോദിച്ചപ്പോള്‍, കൂടെ കിടക്കണം എന്ന്. അതിന് കൂടെ വേണ്ടിയാണ് താൻ പ്രോഗ്രാമിന് വിളിച്ചത് എന്ന്, കോര്‍ഡിനേറ്റര്‍ പറഞ്ഞുവെന്ന്. ആദ്യമായാണ് ഒരാള്‍ എന്നോട് നേരിട്ട് ചോദിക്കുന്നത്. എനിക്ക് ദേഷ്യം വന്നു. പക്ഷേ സംയമനം പാലിച്ച് ഞാന്‍ അയാളെയും കൂട്ടി മുറിയില്‍ നിന്നിറങ്ങി കോര്‍ഡിനേറ്ററുടെ അടുത്ത് പോയി, നേരിട്ട് ചോദിച്ചു. അപ്പോള്‍ രണ്ടുപേരും പരുങ്ങി.