കോട്ടയം : ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോർപ്പറേറ്റുകളുടെ ഖനന താൽപര്യം സംരക്ഷിക്കാനാണ് ന്യൂനപക്ഷങ്ങളെ കടന്ന് ആക്രമിക്കുന്നതെന്ന് സിപിഐ ദേശീയ നേതാവ് ആനി രാജ ആരോപിച്ചു.
ഛത്തീസ്ഗഡിലെ ചില ആദിവാസി ജനവിഭാഗ മേഖലകൾ ഇതിനകം തന്നെ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് മുൻതൂക്കമുള്ള ഇത്തരം പ്രദേശങ്ങളിൽ അരാജകത്വം സൃഷ്ടിക്കാനാണ് ഭരണകൂടത്തിന്റെ പരിപാടി.
മതപരിവർത്തനം ആരോപിച്ച് ഒരു ക്രൈസ്തവ സ്കൂൾ മേധാവിക്കെതിരെ നിയമനടപടിക്ക് നീക്കം ഉണ്ടായി.
കോട്ടയം പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിപിഐ ദേശീയ നേതാവും മഹിള സംഘം ദേശീയ അധ്യക്ഷതയുമായ ആനി രാജ
രാജ്യം ഭരിക്കുന്നത് ബിജെപി ആണെങ്കിലും നയിക്കുന്നത് സംഘപരിവാറാണ്. സംഘപരിവാറിന്റെ മതാധിഷ്ഠിത അജണ്ടയാണ് ഇതിനെല്ലാം പിന്നിൽ

