Spread the love

പോലീസ് തിരച്ചിൽ നടത്തുന്നതിനിടെ  വീണ്ടും സോഷ്യൽ മീഡിയ പോസ്റ്റുമായി അര്‍ജുൻ ആയങ്കി. നിഖിൽ പൈലിക്കുംഎംവി ജയരാജനും എതിരെ പോസ്റ്റ്എതിരെ പോസ്റ്റ്

 

ഇടുക്കി ഡിസിസി അംഗവും ധീരജ് വധക്കേസ് ഒന്നാം പ്രതിയുമായ നിഖില്‍ പൈലിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുൻ ആയങ്കി.

 

അര്‍ജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും കൊടി സുനിയെയും പോലുള്ള കൊടും തീവ്രവാദികള്‍ കേരള പൊലീസുമായിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന് കേള്‍ക്കാന്‍

ആഗ്രഹിക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ലെന്നും ഇന്‍സ്‌പെക്ടറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരുത്തനെ ഏതു വിധേനയും പിടിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അതില്‍ എന്തിനാണ് സിപിഎം അസ്വസ്ഥപ്പെടുന്നതെന്നും ചോദിച്ചുകൊണ്ടുള്ള നിഖില്‍ പൈലിയുടെ പോസ്റ്റിനാണ് അര്‍ജുന്‍ ആയങ്കി മറുപടി പോസ്റ്റ് നല്‍കിയിരിക്കുന്നത്.

 

ഞങ്ങടെ ധീരജിനെ കൊന്ന നീ വെട്ടേറ്റ് മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മലയാളികളും ഉണ്ടാവില്ലടാ പൈലി മോനെ…?, എന്നായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ കുറിപ്പ്. നിഖില്‍ പൈലിയുടെ എഫ്ബി പോസ്റ്റ് റീഷെയര്‍ ചെയ്തുകൊണ്ടാണ് മറുപടി നല്‍കിയിരിക്കുന്നത്.

 

പാലിയേക്കര ടോള്‍ പ്ലാസ കടന്ന അര്‍ജുന്‍ ആയങ്കിക്കായി സംസ്ഥാന അതിര്‍ത്തി മേഖലകളില്‍ അടക്കം ഊര്‍ജിത തിരച്ചിലാണ് പുരോഗമിക്കുന്നത്. ഒളിവിലിരുന്നുള്ള അര്‍ജുന്‍ ആയങ്കിയുടെ സമൂഹമാധ്യമ പോസ്റ്റുകളും പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. സമൂഹമാധ്യമ അക്കൗണ്ട് മറ്റാരെയെങ്കിലും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

 

സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിനിടെ അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു.

 

കണ്ണൂർ വളപട്ടണം പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിലായിരുന്ന  സിപിഎം നേതാവ് എംവി ജയരാജനെതിരെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കി .

 

തൂഫാനെ പോലെ അര്‍ജുന്‍ ആയങ്കിയെ തൂക്കണമെന്നും തൂക്കിക്കൊല്ലരുതെന്നും ഇതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും, വെടിവയ്ക്കണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും എംവി ജയരാജന്‍ അഭിപ്രായപ്പട്ടതിന് പിന്നാലെയാണ് ജയരാജനെതിരെ അര്‍ജുന്‍ രംഗത്തെത്തിയത്. ശത്രുവിനെക്കാള്‍ വലിയ ശത്രുവായാണ് ജയരാജന്‍ തന്നെ കണ്ടതെന്നും പിന്തുണ വേണ്ടെന്നും പിന്നില്‍ നിന്ന് കുത്തരുതെന്നും ആയങ്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

അര്‍ജുന്‍ വളര്‍ന്നത് ക്വട്ടേഷന്‍ പാര്‍ട്ടിയിലാണ്, സിപിഎമ്മിലല്ല. പ്രതി പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യമാണെന്നും ക്വട്ടേഷന്‍ സംഘത്തിന്റെ പിന്തുണ സിപിഎമ്മിന് ആവശ്യമില്ലെന്നും എം.വി.ജയരാജന്‍ പറഞ്ഞു. ക്വട്ടേഷൻ സംഘത്തെ ക്വട്ടേഷൻ സംഘമായി തന്നെ കാണണം. വിഷയത്തില്‍ മനു തോമസിന്റെ ആരോപണങ്ങള്‍ വസ്തുതയില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളര്‍ന്നുവന്ന പാര്‍ട്ടി എന്ന് ആയങ്കി പറഞ്ഞത് ക്വട്ടേഷൻ പാര്‍ട്ടിയെക്കുറിച്ചാകുമെന്നും അത് സിപിഐഎം ആകാനുള്ള സാധ്യത ഇല്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. അയാളെ തേച്ചൊട്ടിച്ച പാര്‍ട്ടിയെക്കുറിച്ച് അങ്ങനെ പറയാന്‍ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം, അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ പനങ്കാവിലാണ് ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തിയത്. വാഹനം അര്‍ജുന്റെ ഭാര്യയുടെ പേരിലാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പൊലീസിനെ കബളിപ്പിച്ച് അര്‍ജുന്‍ എടപ്പാളിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എടപ്പാളിലെ റസ്റ്ററന്റില്‍ അര്‍ജുന്‍ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അര്‍ജുന് ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കിയ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ ഡിവൈഎസ്പി എ.എം.സിദ്ദീഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സഹായികള്‍ വലയിലായത്.