ശബരിമലയിൽ വീണ്ടും കൊള്ള, സ്വർണ്ണ കിരീടം കാണാതായതായ റിപ്പോർട്ട്
ശബരിമലയിലെ കൊള്ള അവസാനിക്കുന്നില്ല. ഇതുവരെ നടന്ന കൊള്ളയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോഴാണ് പുതിയ റിപ്പോർട്ട്
ശബരിമല സന്നിധാനത്തെ സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരു ന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടമാണ് കാണാതായതായി റിപ്പോർട്ടുള്ളത്.
തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥി രീകരിച്ചത്. തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ നൽകിയ കിരീടമാണ് കാണാതെ പോയത്. പകരം മുക്കുപണ്ടം വയ്ക്കുകയും ചെയ്തു.
2012 ഓഗസ്റ്റിലാണ് കിരീടം സമർപ്പിച്ചത്. 445 ഗ്രാം തൂക്കം ആണുള്ളത്. രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തിയിട്ടു ണ്ടെങ്കിലും സ്ട്രോങ്റൂമിലുള്ള ത് അന്നുകിട്ടിയതിന്റെ അതേ രൂപത്തിലും വലുപ്പത്തിലുമുള്ള മുക്കുപണ്ടംകൊണ്ടുള്ള കിരീട മാണ്. വജ്രത്തിന് സമാനമായ വെള്ളക്കല്ല് പതിച്ചിട്ടുണ്ട്.

